പോര്‍ച്ചുഗലിന് ജയം, റഷ്യക്ക് സമനില
മോസ്‌കോ: യുവേഫ നാഷന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയം. പോളണ്ടിനെയാണ് 3-2 എന്ന സ്‌കോറിന് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയായിരുന്നു പോര്‍ച്ചുഗല്‍ ഇറങ്ങിയത്. കൂടുതല്‍ യുവതാരങ്ങളായിരുന്നു പോര്‍ച്ചുഗല്‍ നിരയില്‍ കളിച്ചത്.
ലോകകപ്പിനു ശേഷം റോണോ ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞിട്ടില്ല. വിവാദത്തില്‍ കുടുങ്ങി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുന്ന ക്രിസ്റ്റിക്ക് കോച്ച് വിശ്രമം അനുവദിച്ചിരിക്കുകയാണിപ്പോള്‍. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് പോളണ്ടണ്ടിനെ പോര്‍ച്ചുഗല്‍ മറികടന്നത്. ആന്ദ്രെ സില്‍വ, ബെര്‍നാര്‍ഡോ സില്‍വ എന്നിവരുടെ ഗോളുകളും കാമില്‍ ഗ്ലിക്കിന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചയായ രണ്ടണ്ടാം ജയം കൂടിയാണിത്. ഗ്രൂപ്പ് ബിയില്‍ റഷ്യയും സ്വീഡനും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു
ഗ്രൂപ്പ് സിയില്‍ സെര്‍ബിയ 2-0ന് മോണ്ടെനെഗ്രോയെയും റുമാനിയ 2-1ന് ലിത്വാനിയയെയും ഇസ്‌റാഈല്‍ 2-1 എന്ന സ്‌കോറിനു സ്‌കോട്ട്‌ലന്‍ഡിനെയും ഗ്രൂപ്പ് ഡിയില്‍ കൊസോവോ 3-1ന് മാള്‍ട്ടയെയും അസെര്‍ബയ്ജാന്‍ 3-0ന് ഫറോ ഐലാന്‍ഡ്‌സിനെയും പരാജയപ്പെടുത്തി.
ഐസ്‌ലന്റിനോട്
വിയര്‍ത്ത് ഫ്രാന്‍സ്
ഐസ്‌ലന്റിന്റെ ഫുട്‌ബോള്‍ കരുത്തിന് മുന്നില്‍ കുഴങ്ങി ലോക ചാംപ്യന്‍മാര്‍. ഒടുവില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ച് ഫ്രാന്‍സ് മാനംകാത്തു. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിലാണ് ഐസ്‌ലന്റിനോട് ഫ്രാന്‍സ് വിയര്‍ത്തത്. 2-0ത്തിന് മുന്നിലായിരുന്ന ഐസ്‌ലന്റ് അവസാന നാലുമിനുട്ടിലായിരുന്നു ഗോള്‍ വഴങ്ങിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയായിരുന്നു ഫ്രാന്‍സിന്റെ ഹീറോ. ആദ്യ ഗോളിനു വഴിയൊരുക്കിയ താരം ഇഞ്ചുറിടൈമില്‍ പെനാല്‍റ്റിയിലൂടെ ടീമിന്റെ സമനില ഗോളും നേടുകയായിരുന്നു. അതേസമയം, മുന്‍ യൂറോപ്യന്‍ ജേതാക്കളായ സ്‌പെയിന്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് വെയ്ല്‍സിനെ തകര്‍ത്തു. ഇരട്ടഗോള്‍ നേടിയ പാക്കോ അല്‍കാസറാണ് സ്‌പെയിനിന്റെ ഹീറോ. സെര്‍ജിയോ റാമോസും മാര്‍ക്ക് ബാത്രയും ഓരോ ഗോള്‍ വീതം നേടി.
ലാറ്റിനമേരിക്കയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അമേരിക്കയെ 4-2 എന്ന സ്‌കോറിന് കൊളംബിയ തകര്‍ത്തു. ജെയിംസ് റോഡ്രിഗസ്, കാര്‍ലോസ് ബാക്ക, റഡാമെല്‍ ഫല്‍ക്കാവോ, മിഗ്വല്‍ എയ്ഞ്ചല്‍ ബോര്‍യ എന്നിവരാണ് കൊളംബിയയുടെ സ്‌കോറര്‍മാര്‍. ആദ്യം അമേരിക്ക 2-1 എന്ന സ്‌കോറിന്റെ ലീഡ് നേടിയെങ്കിലും മികച്ച നീക്കത്തിലൂടെ കൊളംബിയ ഗോളുകള്‍ നേടുകയായിരുന്നു. മറ്റൊരു കളിയില്‍ കോസ്റ്ററിക്കയെ രണ്ടണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മെക്‌സിക്കോയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."