HOME
DETAILS
MAL
ഭിന്നശേഷിക്കാര്‍ക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടി
backup
June 02 2017 | 23:06 PM
തിരുവനന്തപുരം: അംഗപരിമിതരോ ഭിന്നശേഷിക്കാരോ ആയ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മിഷണര്‍ ഡോ. ജി ഹരികുമാര്‍. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട സൗകര്യങ്ങളായ പ്രത്യേക ശൗചാലയം, ചവിട്ടുപടികള്‍ ഇല്ലാത്ത യാത്രാവഴി, താഴത്തെ നിലയില്‍ പഠനമുറി, സ്പെഷല്‍ അധ്യാപകര്‍, റിസോഴ്സ് മുറികള്‍ എന്നിവയും ഏര്‍പ്പെടുത്തണം.
ഇതു സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഇന്സ്റ്റിറ്റിയൂഷന് കോംപ്ലക്സ്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അറിയിക്കാം. ഫോണ്‍ : 0471 2347704.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."