HOME
DETAILS
MAL
വിഘടനവാദികള്‍ക്ക് പാകിസ്താനില്‍ നിന്ന് പണം: കശ്മീരില്‍ എന്‍.ഐ.എ റെയ്ഡ്
backup
June 03 2017 | 03:06 AM
ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദികള്‍ പാകിസ്താനില്‍ നിന്ന് പണം വാങ്ങുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കശ്മീരില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. കശ്മീരിലെ വിഘടനവാദികളുടെ ഓഫിസുകളിലും വീടുകളിലുമാണ് എന്‍.ഐ.എ റെയ്ഡ് നടത്തുന്നത്.
കശ്മീരിലെ 14 ഇടങ്ങളിലും ഡല്‍ഹിയിലെ 8 ഇടങ്ങളിലുമാണ് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നത്. അതേസമയം, കശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ പാകിസ്താന്റെ സൈനികാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."