അഴുക്കുചാല്‍ നിറഞ്ഞൊഴുകുന്നു; നടപടിയെടുക്കാതെ അധികൃതര്‍
നിലമ്പൂര്‍: ചന്തക്കുന്നില്‍ ഒരാഴ്ചയോളമായി അഴുക്കുചാല്‍ നിറഞ്ഞൊഴുകുന്നു. ദുര്‍ഗന്ധം മൂലം യാത്രകാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതം പേറേണ്ടിവരികയാണ്.
ചന്തക്കുന്നില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നിടത്തും, കെ.എന്‍.ജി റോഡില്‍ ചന്തക്കുന്നിലെ പ്രധാന ഭാഗങ്ങളിലും മലിന ജലം റോഡിലൂടെ പരന്നൊഴുകുകയാണ്.
ഓട്ടോ ടാക്സി സ്റ്റാന്‍ഡ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലായതിനാല്‍ ഇതുമൂലം ജനങ്ങള്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍, ബസ്, ഓട്ടോ യാത്രകാര്‍ക്കും ഇതുവഴി യാത്രചെയ്യാനാവുന്നില്ല. രജിസ്റ്റാര്‍ ഓഫിസ്, എ.ഇ.ഒ ഓഫിസ്, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, ആധാരമെഴുത്ത് ഓഫിസുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന ജനങ്ങളും മലിന ജലം ചവിട്ടിയാണ് വരുന്നത്.
കൗണ്‍സിലറോട് നാട്ടുകാര്‍ പരാതിപെട്ടെങ്കിലും ഇതുവരെ നടപടിയെടുക്കാന്‍ നഗരസഭയോ മറ്റു അധികൃതരോ തയാറായിട്ടില്ല. നടപടിയുണ്ടായിലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."