HOME
DETAILS
MAL
രാജ്നാഥിന്റെ സുരക്ഷ പാകിസ്താനിന്റെ ഉത്തരവാദിത്വം: റിജിജു
backup
August 01 2016 | 19:08 PM
ന്യൂഡല്‍ഹി: പാകിസ്താന് സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ സുരക്ഷ അവരുടെ ഉത്തരവാദിത്വമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
രാജ്നാഥിന്റെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനുള്ള ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. സാര്‍ക്ക് കോണ്‍ഫറന്‍സിനായാണ് രാജ്നാഥ് സിങ് പാകിസ്താനിലെത്തുന്നത്. അതേസമയം, ഹാഫിസ് സഈദിന്റെ വെല്ലുവിളി ഗൗരവത്തിലെടുക്കാതിരുന്ന ഇന്ത്യന്‍ സര്‍ക്കാര്‍, നേരത്തേ നിശ്ചയിച്ചപ്രകാരംതന്നെ രാജ്നാഥ് സിങ് പാകിസ്താന് സന്ദര്‍ശിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."