HOME
DETAILS

പുത്തുമലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു: മരണം ഒന്‍പതായി, ഇപ്പോഴും അളക്കാനാകാതെ ദുരന്തത്തിന്റെ വ്യാപ്തി, മരിച്ചവരുടെ കണക്കും

  
backup
August 10 2019 | 05:08 AM

puthumala-land-slide-new-kerala-news-10-08-2019

കല്‍പ്പറ്റ: കോഴിക്കോട്: ഉരുള്‍പ്പൊട്ടലില്‍ നിലമ്പൂരിലെയും വയനാട്ടെയും രണ്ടു ദേശങ്ങള്‍ ഇല്ലാതായിട്ടും എന്തൊക്കെയാണ് സംഭവിച്ചതെന്നോ എത്രപേര്‍ മരിച്ചെന്നോ മണ്ണിനിടയില്‍ കുരുങ്ങിക്കിടക്കുന്നവര്‍ ആരൊക്കെയാണെന്നോ എന്നുപോലും തിട്ടപ്പെടുത്താനാകുന്നില്ല. നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും സാധിച്ചിട്ടില്ല. ദുരന്തമുണ്ടായി ഇത്രയും സമയം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനവും രണ്ടിടത്തും ദുഷ്‌ക്കരമായി തുടരുകയാണ്.

അതിനിടെ പുത്തുമലയില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. അജിത എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
ഇവിടെയിപ്പോള്‍ നാല്‍പതംഗ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരുമാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ളത്. നാവികസേന ഇവിടേക്ക് എത്തിച്ചേരുന്നതേയുള്ളു.
കല്ലും മണ്ണും ചെളിയലും രണ്ടാള്‍പ്പൊക്കത്തില്‍ വരെ അടിഞ്ഞ് കൂടിയ പ്രദേശത്ത് നിന്നാണ് സൈന്യത്തിനും എന്‍ഡിആര്‍എഫ് സംഘത്തിനും ഫയര്‍ഫോഴ്‌സിനും എല്ലാം രക്ഷാ പ്രവര്‍ത്തനം തുടങ്ങേണ്ടത്.

പൂത്തുമലയില്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ രണ്ട് ലയങ്ങളും ഇരുപതോളം വീടുകളും എട്ട് കുടുംബങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളും പള്ളിയും അമ്പലവും കടകളും അടക്കം എല്ലാം ഒലിച്ചുപോയ അവസ്ഥയിലാണ്.
ദുരന്തം ഉണ്ടായി രണ്ട് ദിവസമാകുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി അളക്കാന്‍ പോലും പുത്തുമലയില്‍ സാധിച്ചിട്ടില്ല.
കനത്തമഴയില്‍ വന്‍ ദുരന്തമുണ്ടായ രണ്ടിടത്തും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം തന്നെയാണ്.
സൈന്യത്തിനും എന്‍.ഡി.ആര്‍.എഫ് പ്രവര്‍ത്തകര്‍ക്കും വരെ പുത്തുമലയിലേക്ക് എത്തിച്ചേരാനാകാത്ത അവസ്ഥയായിരുന്നു. വെള്ളം പമ്പ് ചെയ്ത് കളഞ്ഞ ശേഷം ദുരന്തത്തില്‍ അകപ്പെട്ട് പോയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ദുരന്തപ്രദേശത്തേക്കുള്ള വഴിയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് വീണ്ടെടുത്ത മൃതദേഹങ്ങള്‍ പോലും ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. വെള്ളപ്പാച്ചിലിന് കുറുകെ വലിയ വടം വലിച്ചു കെട്ടി ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
ഇവിടെ നൂറ് ഏക്കറോളമാണ് ഉരുള്‍പ്പൊട്ടലില്‍ കുത്തിയൊഴുകിപ്പോയത്. കവളപ്പാറയിലും ഇതിനേക്കാള്‍ ഭീകരമാണ് അവസ്ഥ. 

കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി രണ്ട് ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് കണക്കാക്കുന്നത്. ഈ പ്രദേശം തന്നെ ഇനി ഭൂമുഖത്തില്ലാത്ത അവസ്ഥയിലായി.
ഇരുനില വീടുകള്‍ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. ഒരു കിലോമീറ്ററോളം പൂര്‍ണമായും മണ്ണിനടിയിലായിരിക്കുകയാണ്. നാല്‍പ്പത് പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കവളപ്പാറയിലേക്കുള്ള വഴിയില്‍ തടസങ്ങള്‍ താല്‍ക്കാലികമായി മാറ്റി എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സ് സംഘവും എത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  13 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  23 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  27 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  43 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago