HOME
DETAILS
MAL
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കുറയുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
backup
August 10 2019 | 14:08 PM
കോഴിക്കോട്: ദുരിതപ്പെയ്ത്തിനിടെ അല്പം ആശ്വാസം നല്കി മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കുറയുന്നു. പെരിയാറിലും പമ്പയിലും മീനച്ചിലാറിലും ജലനിരപ്പ് താഴുന്നുണ്ട്. അതേസമയം വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട, വയാനട്് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പലയിടത്തും മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ചാലിയാറില്‍ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നിട്ടില്ല. പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഫറോക്ക് പാലത്തിലെ അപകടനിലയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തിയിരുന്നു. അതേസമയം മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."