സി.പി.എം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം. കേളപ്പന്‍ അന്തരിച്ചു
കോഴിക്കോട്: സി.പി.എം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ (93) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നരക്ക് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കി. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
എഴുത്തുകാരന്‍ കൂടിയായ കേളപ്പന്‍ പണിക്കോട്ടി എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ ഒമ്പത് മണിമുതല്‍ 12 മണിവരെ വടകര ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാല് മണിക്ക് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.
അമൃത സ്മരണകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
cpm kozhikod district secretary c kelappan is no more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."