HOME
DETAILS

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  
backup
August 01 2016 | 19:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95

പുത്തനത്താണി: സഹോദരിമാരായ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരൂര്‍ മുട്ടന്നൂര്‍ സ്വദേശി കൊടക്കാട്ടില്‍ കളരിക്കല്‍ നിപിന്‍ദാസ് (23), പൊന്മുണ്ടം ചോലപ്പുറം സ്വദേശി കണ്ണംപള്ളി സുഷാന്ത് (23) എന്നിവരാണ്  അറസ്റ്റിലായത്.

മറ്റൊരു പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറും പത്തും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി ഇവര്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് വളാഞ്ചേരി സി.ഐ കെ.എം സുലൈമാന്‍, കല്‍പകഞ്ചേരി എസ്.ഐ പി.എം ഷെമീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാതാവും പിതാവും ജോലിക്കുപോയ സമയത്താണ് പീഡിപ്പിച്ചത്. 2014ല്‍ ഓണം അവധി സമയത്താണ് പീഡനം ആരംഭിക്കുന്നത്. ഇതില്‍ പിടികൂടാനുള്ള പ്രതി പ്രണയം നടിച്ചാണ്  പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ചൈല്‍ഡ് ലൈന്‍ പൊലിസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍വച്ച് വൈദ്യപരിശോധനക്കു വിധേയമാക്കുകയും മൊഴിയെടുക്കുകയും ചെയ്തു.
സി.പി.ഒ മാരായ ശ്രീകുമാര്‍, എസ്. പ്രവീണ്‍, ഡി.ജി പ്രവീണ്‍, ബുഷ്‌റ, സതി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  22 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  22 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  22 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  22 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  22 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  22 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  22 days ago
No Image

അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ 

International
  •  22 days ago
No Image

ക്രമക്കേട് കംപ്യൂട്ടറിൽ ഒളിപ്പിക്കേണ്ട; സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ തിരിമറികൾ കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവ്

Kerala
  •  22 days ago