HOME
DETAILS

പ്രളയം: ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്; ഇനി ശ്രദ്ധ പകര്‍ച്ചവ്യാധി തടയല്‍

  
backup
August 13 2019 | 18:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a4-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81


തിരുവനന്തപുരം: പ്രളയാനന്തരമുണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് പദ്ധതികള്‍ തയാറാക്കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധി ഒഴിവാക്കി പ്രളയമേഖലകളില്‍ പ്രവര്‍ത്തിക്കും. ഓരോ ജില്ലയുടെയും ചുമതല ഓരോ നോഡല്‍ ഓഫിസര്‍ക്ക് നല്‍കി.
എല്ലാ ആശുപത്രികളിലും വേണ്ടത്ര സൗകര്യമൊരുക്കി ഏത് സാഹചര്യവും നേരിടുന്നതിനുള്ള നിര്‍ദേശം നല്‍കി. വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി.
ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. ഓരോ ജില്ലയിലെയും ക്യാംപുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ ഉറപ്പുവരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തര സ്വഭാവമുള്ള വൈദ്യസഹായം, ക്യാംപുകളിലെ വൈദ്യസഹായം, കുടിവെള്ളം ലഭ്യമാക്കല്‍, രോഗ നിരീക്ഷണം, ജലജന്യ, വായുജന്യ, പ്രാണിജന്യ രോഗ നിയന്ത്രണം എന്നീ മേഖലകളിലാണ് പ്രധാനമായും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഊന്നല്‍ നല്‍കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ കണ്‍ട്രോള്‍ റൂം പല വിഭാഗങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫിസറുടെയും റിപ്പോര്‍ട്ടിങ് ഓഫിസറുടെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.


ജില്ലകള്‍ തോറും ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യവകുപ്പിന്റെ സംഘത്തെയും എല്ലായിടത്തും സജ്ജമാക്കിയിട്ടുണ്ട്. പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളെ പ്രത്യേകമായി തരംതിരിച്ചാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാര്‍, പി.ജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ഡോക്ടര്‍മാരുടെ സംഘടനകള്‍ എന്നിവരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഓരോ ക്യാംപിലെയും ആളുകളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രളയാനന്തരമുണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിനുവേണ്ട മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച് 1 എന്‍.1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ക്യാംപുകളില്‍ പാനീയ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.
പ്രളയ ജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി വരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.


എല്ലാ ക്യാംപുകളിലും ആശുപത്രികളിലും ഡോക്‌സിസൈക്ലിന്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ തുടര്‍ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യം അടുത്തുള്ള ആശുപത്രികളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. നവജാതശിശുക്കള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം ക്യാംപുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഓരോ ജില്ലകളിലും നടത്തുന്നത്.
കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. മരുന്നുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട്.


ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് എല്ലാവരും പാലിക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്യാംപുകളില്‍ ശുചിത്വം ഉറപ്പാക്കിയിട്ടുണ്ട്. ഏതെങ്കിലും ക്യാംപുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

പ്രളയബാധിതര്‍ക്ക് കൗണ്‍സലിങ്


തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാനസികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനായി എല്ലാ ജില്ലകളിലും ഓരോ നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. പാമ്പുകടിയേറ്റാല്‍ ഉടനടി ചികിത്സ ലഭ്യമാക്കാന്‍ താലൂക്ക് ആശുപത്രി മുതലുള്ള ആശുപത്രികളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപരമായ എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ എന്ന കോള്‍സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു.
കോള്‍ സെന്റര്‍ നമ്പര്‍: 1056 0471 255 2056. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കോള്‍സെന്ററിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  5 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  5 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  5 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  5 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  5 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  5 days ago