ദരിദ്രപക്ഷത്തെന്നു കാണിക്കാന്‍ പതിവ് പരിപാടികളുമായി അമിത് ഷാ
തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദരിദ്രപക്ഷത്തെന്നു കാണിക്കുന്നതിനുള്ള പതിവുപരിപാടികള്‍ തിരുവനന്തപുരത്തും ആവര്‍ത്തിച്ചു.
ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കലും പിന്നോക്ക സമുദായക്കാര്‍ താമസിക്കുന്ന കോളനികള്‍ സന്ദര്‍ശിക്കലുമാണ് തലസ്ഥാനത്ത് ആസൂത്രണം ചെയ്തത്.
രാവിലെ ബി.ജെ.പിയുടെ പുതിയ ആസ്ഥാന മന്ദിരത്തിനു തറക്കല്ലിട്ടതിനു ശേഷമായിരുന്നു പ്രഭാതഭക്ഷണ പരിപാടി. ബി.ജെ.പിയുടെ തൈക്കാട് 95ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടില്‍നിന്നാണ് അമിത് ഷായും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കള്‍ പ്രഭാതഭക്ഷണം കഴിച്ചത്.
ഷാ ബൂത്ത് പ്രസിഡന്റിന്റെ വീട്ടില്‍നിന്ന് പ്രഭാതഭക്ഷണം കഴിക്കുമെന്ന് ബി.ജെ.പി നേരത്തെതന്നെ പ്രചരിപ്പിച്ചിരുന്നു. പശ്ചിമബംഗാളിലും ഗുജറാത്തിലും അമിത് ഷാ സമാന പരിപാടി നടത്തിയിരുന്നു.
പശ്ചിമബംഗാളില്‍ അദ്ദേഹത്തിനു ഭക്ഷണമൊരുക്കിയ വീട്ടുകാര്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതു വാര്‍ത്തയായിരുന്നു. ഗുജറാത്തില്‍ ഒരു ആദിവാസി ഭവനത്തില്‍ ചെന്നും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നു.
പ്രഭാതഭക്ഷണത്തിനു ശേഷം മുന്‍പ് ചെങ്കല്‍ചൂള എന്നു പേരുണ്ടായിരുന്ന രാജാജി നഗര്‍ കോളനിയില്‍ നടന്ന ബി.ജെ.പിയുടെ ബൂത്ത് കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തു. വഴിനീളെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കോളനിയിലേക്കു സ്വീകരിച്ചാനയിച്ചത്.
തുടര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ഹോട്ടലായ ഹൈസിന്തില്‍ ബി.ജെ.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകരുമായും മാധ്യമ മേധാവികളുമായും തൈക്കാട് ഗസ്റ്റ് ഹൗസില്‍ സന്ന്യാസിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തിരിച്ചുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."