ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
ഷൊര്‍ണൂര്‍: ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ദിവസേനയുള്ള ഡീസലിന്റെ വില വര്‍ധനവും, സെ്്പയര്‍ പാര്‍ട്‌സുകളുടെ വില വര്‍ധനവുമാണ് ബസ് വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമായി പറയുന്നത്. ഇതിനു പുറമേ ടാക്‌സും കൂടിയാകുമ്പോള്‍ ഈ വ്യവസായത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ഒറ്റപ്പാലം താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ സിദ്ധീഖ് പറഞ്ഞു.
ടൂ വീലറുകളുടെ വര്‍ധനവും ബാധിച്ചിട്ടുണ്ട്. ഇന്നലെ ഷൊര്‍ണൂരില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 79.94 രൂപയായിരുന്നു. പെട്രോളിന് 85.45 രൂപയും. ഒറ്റപ്പാലം മേഖലയില്‍ മാത്രം ആയിരത്തോളം ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഡീസലിന്റെ വില വര്‍ധനവിനെ തുടര്‍ന്ന് മേഖലയില്‍ തന്നെ മുപ്പതോളം ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചിട്ടുണ്ട.് ചില സര്‍വിസുകാര്‍ ജി-ഫോം മുഖേനയും നിര്‍ത്തിയിട്ടുണ്ട്.
വേണ്ടത്ര കലക്ഷന്‍ ലഭിക്കാത്തതുകാരണം ഒഴിവു ദിവസങ്ങളിലും സര്‍വിസ് നടത്താന്‍ കഴിയുന്നില്ല. ചില സമയങ്ങളിലെ ട്രിപ്പുകളും മുടക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. റോഡിന്റെ തകര്‍ച്ചയും ഭീഷണിയാവുന്നു. ഒരു ബസിന് 50 ലിറ്റര്‍ മുതല്‍ 140 ലിറ്റര്‍ വരെ ഡീസല്‍ അടിക്കേണ്ടി വരുന്നു. 6,000 രൂപ മുതല്‍ 12,000 രൂപ വരെ കലക്ഷന്‍ ലഭിച്ചാലും ചെലവ് കഴിഞ്ഞ് 1,000 രൂപ മാത്രമാണ്്് ലഭിക്കുന്നത്. ഡീസലിന്റെ വില വര്‍ധനവ് തുടര്‍ന്നുകൊണ്ടിരിക്കുന്ന പാശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന്യാവശ്യം ശക്തമാവുകയാണ്. അതേസമയം അടുത്ത മാസം ഒന്നു മുതല്‍ ബസ് ഉടമകള്‍ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന്യാവശ്യപ്പെട്ടാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."