HOME
DETAILS

അമ്മയില്‍ ഭിന്നത: ഗ്രൂപ്പ് തിരിഞ്ഞു അടി തുടങ്ങി

  
backup
October 15, 2018 | 10:10 AM

division-in-amma

 

കൊച്ചി: അമ്മയില്‍ ഭിന്നത രൂക്ഷം. നടന്‍ സിദ്ദീഖും കെ.പി.എസ്.സി ലളിതയും ഡ ബ്യൂ സി സി അംഗങ്ങള്‍ക്കു അക്കമിട്ടു മറുപടി പറഞ്ഞയുടനെ അമ്മയുടെ വക്താവും ട്രഷററുമായി നടന്‍ ജഗതീഷ് സിദ്ദീഖിനെ തള്ളി രംഗത്തുവന്നു.
താന്‍ അമ്മയുടെ പ്രസിഡന്റിനോട് ചര്‍ച്ച ചെയ്ത ശേഷമാണ് പത്രകുറിപ്പ് തയ്യാറാക്കിയതെന്നും സിദ്ദീഖിന്റെ നിലപാടിനെ കുറിച്ചു അറിയില്ലെന്നുമാണ് ജഗതീഷ് പറഞ്ഞത്.
അതേ സമയം ഞാന്‍ വൈസ് പ്രസിഡണ്ടാണെന്നും ട്രഷററെ ഇതുപറയാന്‍ നിയോഗിച്ചിട്ടില്ലെന്നുമാണ് സിദ്ദീഖ് പറഞ്ഞത്. ഇതില്‍ ആരുടെ അഭിപ്രായമാണ് അമ്മയുടേതെന്ന് വ്യക്തമാക്കണമെന്ന് നടി പാര്‍വതിയും പറഞ്ഞു.
സിദ്ദീഖിന്റെ നേതൃത്വത്തില്‍ ദീലീപിനെ പിന്തുണക്കുന്ന ഒരു വിഭാഗവും നടികളെ പിന്തുണക്കുന്ന ജഗതീഷിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവുമാണ് ഇപ്പോള്‍ രണ്ടു ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ സിദ്ദീഖ് പൂര്‍ണമായും ദിലീപിനെ പിന്തുണച്ചാണ് രംഗത്തു വന്നത്. ഡബ്യു.സി.സി അംഗങ്ങള്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. സംഘടനക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. ദിലീപിനെ റേപ്പിസ്റ്റ് എന്നു വിളിക്കുന്നത് ശരിയല്ല.

ആരുടേയും ജോലി സാധ്യത തള്ളിക്കളയുന്ന സംഘടനയല്ല അമ്മ. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേ സംഘടനയിലുള്ളു. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയാനുള്ളതല്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പേരു പറയണം. രാജിവച്ച് പുറത്തു പോയവരെ തിരിച്ചു വിളിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നടിമാര്‍ എന്നു വിളിച്ചുവെന്ന ആരോപണം ബാലിശമെന്ന് പറഞ്ഞ സിദ്ദീഖ് നടിമാര്‍ എന്നു വിളിക്കുന്നത് അപമാനമല്ല. അഭിമാനമെന്നും കൂട്ടിച്ചേര്‍ത്തു.
മീടൂ ക്യംപയിന്‍ ദുരുപയോഗം ചെയ്യരുത്. അതിന്റെ വിശ്വാസ്യത ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  3 days ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  3 days ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  3 days ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  3 days ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  3 days ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  3 days ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  3 days ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  3 days ago