15 കിലോ സൗജന്യറേഷന്
തിരുവനന്തപുരം: പ്രളയ ദുരിതബാധിതരുടെ കുടുംബത്തിന് 15 കിലോ അരിവീതം സൗജന്യമായി നല്‍കും. എന്നാല്‍ അന്ത്യോദയ അന്നയോജനയില്‍ പെടുന്നവര്‍ക്ക് നിലവില്‍ 35 കിലോ അരി സൗജന്യ റേഷന്‍ ലഭിക്കുന്നതിനാല്‍ അവരെ ഇതില്‍ നിന്ന് ഒഴിവാക്കി.
തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്കാണ് 15 കിലോ അരി നല്‍കുക. വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തും. ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വാഹന രജിസ്ട്രേഷന് രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സംബന്ധിച്ച രേഖകള്‍, ജനന, മരണ, വിവാഹ രേഖകള്‍, ഇ ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് സൗജന്യമായി അദാലത്തുകളിലൂടെ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."