HOME
DETAILS
MAL
സംസ്ഥാനത്തെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു; ഒരിടത്തും യെല്ലോ അലര്‍ട്ട് ഇല്ല
backup
August 16 2019 | 05:08 AM
തിരുവന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. തുടര്‍ച്ചയായി പെയ്തിരുന്ന മഴയില്‍ കുറവ് വന്നതിനെതുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്നും ചിലപ്പോള്‍ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ചത്തേതിന് സമാനമായി ഇന്നും സംസ്ഥാനത്താകെ മാനംതെളിഞ്ഞു നില്‍ക്കുകയാണ്. ഒരു ജില്ലകളിലും ഇന്ന് മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."