വെള്ളം നിറഞ്ഞ് അക്ഷരമുറ്റം
കൊച്ചി: കനത്തമഴയില്‍ വെള്ളം കയറിയതോടെ എറണാകുളം എം.ജി റോഡിലെ എസ്.ആര്‍.വി യു.പി സ്‌കൂളിലെ അധ്യാപകരും കുട്ടികളും കുടുങ്ങി. അവധിയ്ക്ക് ശേഷം തുടര്‍ച്ചയായി മഴപെയ്യുന്നത് സ്‌കൂള്‍ മുറ്റത്തെ വെള്ളത്തിനടിയിലാക്കി. ക്ലാസ് മുറികളും വെള്ളത്തിലായിരുന്നു.
ഇതോടെ കുട്ടികളെ എങ്ങിനെ ക്ലാസിലിരുത്തും എന്ന ചിന്തയിലായി അധ്യാപകര്‍. പരിഹാരത്തിനായി കലക്ടറെ കാണാന്‍ അധ്യാപകര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. കലക്ടറുടെ ഉത്തരവില്ലാതെ സ്‌കൂളിന് അവധി നല്‍കാനും സാധിക്കില്ല. ഇതോടെ അധ്യാപകര്‍ ശരിക്കും കുഴങ്ങി.
അഞ്ച് മുതല്‍ എഴ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ എവിടെ ഇരുത്തുമെന്ന ആലോചനയിലായി. ഒടുവില്‍ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എ.ഇ ഓഫിസിലെ ഒരു മുറിയില്‍ കുട്ടികളെ ഒരുമിച്ചുരുത്തി. എന്നാല്‍ പ്രശനം അവിടെയും അവസാനിച്ചില്ല. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം തയാറാക്കാനുള്ള അടുക്കളയിലും വെള്ളം കയറിയതോടെ ഉച്ചഭക്ഷണം എങ്ങിനെ നല്‍ണമെന്ന് അശങ്കയിലായി അധ്യാപകര്‍. ഒടുവില്‍ പുറത്തുനിന്ന് ഉച്ചയൂണ് വാങ്ങി നല്‍കി പ്രശ്‌നം പരിഹരിച്ചു. വൈകുന്നേരമായിട്ടും പ്രധാന ഗേറ്റിന്റെ ഭാഗത്ത് വെള്ളക്കെട്ട് മാറാത്തതിനാല്‍ കുട്ടികളെ സ്‌കൂളിന്റെ കിഴക്ക് ഭാഗത്തെ ഗേറ്റിലൂടെയാണ് ഇറക്കിയത്.
നഗരത്തിന്റെ പ്രധാന ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്‌കൂള്‍ പരിസരം ചുട്ടുമുള്ള പ്രദേശങ്ങളേക്കാള്‍ താഴ്ന്ന നിലയിലാണ്. ഇതോടെ പ്രദേശത്തെ മഴവെള്ളം മുഴുവന്‍ ഇവിടേക്ക് ഒഴുകിയെത്തിയതാണ് സ്‌കൂള്‍ വെള്ളക്കെട്ടിലാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."