HOME
DETAILS

സഹ്യപര്‍വതത്തിലേക്കുമാത്രം നോക്കിയാല്‍ മതിയോ

  
backup
August 18 2019 | 20:08 PM

todays-article-19-08-2019

പ്രളയം ഒരു നൂറ്റാïിലെ പ്രതിഭാസം മാത്രമാണെന്ന് ആശ്വസിച്ചിടത്തുനിന്ന് കാര്യങ്ങള്‍ വളരെ പെട്ടെന്നു തന്നെ കൈവിട്ടുപോയിരിക്കുന്നു. രïാം പ്രളയത്തിന്റെ പ്രഹരമേറ്റ് തരിച്ചുനില്‍ക്കുകയാണ് മലയാളി സമൂഹം. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭാഗമായി വരും വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നുï്. അങ്ങനെ വന്നാല്‍ കേരളത്തെ കാത്തിരിക്കുന്നത് ഭീഷണമായ ജീവല്‍ പ്രശ്‌നങ്ങളായിരിക്കും. കഴിഞ്ഞ പ്രളയത്തിനുശേഷം ഒന്നു നിവരാന്‍ ശ്രമിച്ചവരെയാണ് പ്രകൃതി വീïും പ്രഹരിച്ചത്. പോയ വര്‍ഷത്തെ പ്രളയത്തില്‍ വീടുകള്‍ വെള്ളത്തിനടിയില്‍പ്പെടുകയായിരുന്നുവെങ്കില്‍ ഇത്തവണ പെരുവെള്ളപ്പാച്ചിലില്‍ ഗ്രാമങ്ങള്‍ തന്നെ അപ്രത്യക്ഷമായി. ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും കാര്യത്തില്‍ ഭയപ്പെടുത്തുന്ന വര്‍ധനവാണുïായത്. സഹ്യപര്‍വതവുമായും അനുബന്ധമലകളുമായും ബന്ധപ്പെട്ടതാണ് ഈ ദുരന്തങ്ങള്‍. മരണത്തിന്റെ എണ്ണത്തിലുïായ വര്‍ധനവ് ഞെട്ടിക്കുന്നതാണ്. എന്നാല്‍ അതിന്റെ എത്രയോ ഇരട്ടിവരും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍. തുടച്ചു മാറ്റപ്പെട്ട ഗ്രാമങ്ങളില്‍ ബാക്കിയായവര്‍ക്ക് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോക്കുപോലും അസാധ്യമായി. കേരള ചരിത്രത്തില്‍ ആദ്യത്തെ അനുഭവമാണിത്.
കഴിഞ്ഞ പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ നേരിട്ടു. കൈവിട്ടുപോയി എന്നു കരുതിയ ജീവിതം വലിയൊരളവു നമ്മള്‍ തിരിച്ചു പിടിച്ചു. സര്‍ക്കാരിന്റെ മാത്രം വിജയമായിരുന്നില്ല അത്. മതസാമൂഹ്യരാഷ്ട്രീയ സംഘടനകള്‍ ഒന്നിച്ചുനിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. എല്ലായിപ്പോഴും മൊബൈലിലേക്കു മാത്രം നോക്കിയിരിക്കുന്നു എന്ന് നമ്മള്‍ പഴിച്ച യുവജനങ്ങള്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പ്രളയരംഗത്ത് കര്‍മോത്സുകരായി. ഇത്തവണയും അതില്‍ മാറ്റമുïായില്ല. പ്രളയത്തില്‍ കരയ്ക്കടിഞ്ഞ വെറുപ്പിനേയും വിദ്വേഷത്തേയും അസഹിഷ്ണുതയേയും തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു ഒഴുകി വന്ന സ്‌നേഹം. മനുഷ്യരില്‍ നന്മയാണ് കൂടുതലുമെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. കണ്ണുനനയിച്ച എത്രയോ അനുഭവങ്ങള്‍.
എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാത്രമായി ഭാവിയിലും നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കïെത്താനാവുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും മാത്രമായി കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമുïാകുമോ? അതിതീവ്രമഴയെ കുറ്റം ചാര്‍ത്തുമ്പോള്‍ നമ്മുടെ ഭൂതകാലത്തെയൊന്ന് ഓര്‍ത്താല്‍ നന്നാവും. മകയിരം ഞാറ്റുവേല മതിമറന്ന് പെയ്തിരുന്നു. തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ നിന്നിരുന്നു. തുള്ളിക്കൊരുകുടം പേമാരി എന്നൊരു ചൊല്ലുïായിരുന്നു നമുക്ക്. പാടവും തോടും ഒന്നാവാന്‍ കാത്തിരുന്ന, മുളയും ഉണ്ണിത്തïും ഉപയോഗിച്ച് ചങ്ങാടമുïാക്കാന്‍ കാത്തിരുന്ന കാലം. ആഴ്ചകളോളം നിര്‍ത്താതെ മഴ പെയ്തിരുന്ന ഒരു ഭൂതകാലം അത്ര വിദൂരതയിലല്ല. ഇപ്പോള്‍ രïോ മൂന്നോ ദിവസത്തെ തീവ്രമഴ ഇത്രയും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ മഴയല്ല പ്രശ്‌നം. മറ്റെന്തോ ആണ്. നമ്മുടെ പ്രതിസന്ധിയുടെ കാരണം കാല്‍ക്കീഴില്‍ തന്നെ അന്വേഷിക്കേïി വരും. നാമതിന് തയാറാവുന്നതുമില്ല. എല്ലാ രാജ്യങ്ങളും വിപത്തുകളില്‍നിന്ന് പാഠങ്ങള്‍ പഠിച്ചിട്ടുï്. തിരുത്താന്‍ ശ്രമിച്ചിട്ടുമുï്. കെനിയയില്‍ മണ്ണിടിച്ചില്‍ പതിവാവുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്തപ്പോള്‍ അവര്‍ കïെത്തിയത് പ്രത്യേകതരം മുളകള്‍ വച്ചുപിടിപ്പിച്ച് മലഞ്ചെരുവുകളിലെ മണ്ണൊലിപ്പ് തടയുക എന്നതാണ്. വലിയൊരളവ് അവരതില്‍ വിജയിച്ചു. ഈ മാതൃക മുന്നിലുïാവുമ്പോള്‍ വെറുതെ വയനാടിനെ ഓര്‍ക്കാം. വയനാട്ടിലെ മുളങ്കാടുകള്‍ക്ക് സംഭവിച്ച ശോഷണം. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് എന്ന ഫാക്ടറി തിന്നുതീര്‍ന്ന മുള വയനാടിനേല്‍പ്പിച്ച മുറിവുകളെക്കുറിച്ച് വെറുതെ ഓര്‍ക്കാം.
പര്‍വതങ്ങളില്‍ മാത്രമായി ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചപ്പോള്‍ വയലുകളുടെ ശോഷണം എങ്ങനെയാണ് വെള്ളപ്പൊക്കത്തിനു കാരണമായത് എന്ന് പറയാന്‍ മറന്നു. വയലുകള്‍ മാത്രമല്ല, ചതുപ്പുകളും. എല്ലാ കുന്നുകളുടെയും താഴ്‌വര വയലുകളായിരുന്നു. കുന്നുകളില്‍നിന്ന് വയലുകളിലേക്ക് കൈത്തോടുകളുïായിരുന്നു. അത്തരമൊരു ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ആ തോടുകളെയും വയലുകളെയും പരിപാവനമായി കാത്തു പഴയ തലമുറ. വയലുകളൊക്കെയും ചെക്ക് ഡാമുകളായിരുന്നു. കന്നിക്കൊയ്ത്തിനുള്ള ഞാറ് നട്ടിരുന്നത് മുട്ടറ്റം വെള്ളത്തില്‍ നിന്നുകൊïായിരുന്നു എന്ന കാഴ്ച മറക്കï. ഈ വയലുകളിലാരും വീടുവയ്ക്കാന്‍ പോയില്ല. ഇത്തരം വയലുകളൊക്കെ നികത്തപ്പെട്ടാല്‍ അവിടെയൊക്കെ വീടുകള്‍ പടുത്തുകെട്ടിയാല്‍ സ്വാഭാവിക ജലഗതികള്‍ തടസപ്പെടുത്തിയാല്‍ വെള്ളത്തിന് വീടുകളിലേക്ക് പ്രവേശിക്കുകയല്ലാതെ വേറെ വഴിയെന്ത്?
ഏറനാട്ടിലെ കുന്നിന്‍ പ്രദേശങ്ങളിലെ താഴ്‌വരകളിലെ വെള്ളപ്പൊക്കം 'ഭയാനകമായ' വയല്‍ നികത്തലുമായി ബന്ധപ്പെട്ടതാണ്. മനുഷ്യ ശരീരം പോലെ തന്നെയാണ് പ്രകൃതിയും. അതിനുമുï് വൃദ്ധക്ഷയങ്ങള്‍. യൗവനകാലത്ത് താങ്ങാവുന്നതൊക്കെ വാര്‍ധക്യ കാലത്ത് ശരീരത്തിനു താങ്ങാന്‍ കഴിയുന്നുïോ? പ്രകൃതിയും അതുപോലെത്തന്നെയാണ്. ശരീരത്തിലൊരു കുരു വന്നാല്‍ അതില്‍ ചലവും ചോരയും നിറഞ്ഞാല്‍ നമ്മള്‍ ഡോക്ടറെ കാണും. ചെറിയ സര്‍ജറി ചെയ്യും. പിന്നെ മരുന്നുവച്ചുണക്കും. മാരകമായ രോഗാണുക്കള്‍ ആ മുറിവിലൂടെ ശരീരത്തില്‍ പടരാതിരിക്കാന്‍ ആന്റിബയോട്ടിക് കഴിക്കും. ഇത്തരം ചികിത്സകള്‍ ഭൂരൂപങ്ങള്‍ക്കും ആവശ്യമാണെന്നറിയുക.
മലകള്‍ക്കും കുന്നുകള്‍ക്കും മുറിവേറ്റാല്‍ അതും ചികിത്സിച്ചു മാറ്റണം. അതിനുള്ള ചികിത്സകനെയാണ് നമ്മള്‍ പ്രകൃതി ശാസ്ത്രജ്ഞന്‍ എന്നു പറയുന്നത്. എന്നാല്‍ അവരുടെ വാക്കുകള്‍ കേള്‍ക്കുന്നതേ അലര്‍ജിയാണ് നമുക്ക്. നമ്മുടെ മാഫിയാ വികസന മാതൃകകള്‍ യഥാര്‍ഥ ശാസ്ത്രജ്ഞരെ നിരാകരിക്കുകയാണ്. ഭരണാധികാരികള്‍ക്കും അവരെ വേï. നിക്ഷേപ ഭീകരതയുടെ ആര്‍ത്തിക്കൊപ്പം നിന്നില്ലെങ്കില്‍ ആ ശാസ്ത്രജ്ഞനെ കല്ലെറിയും. ഗാഡ്ഗിലും അത് നേരിട്ടു. ഗാഡ്ഗിലാണ് ശരിയെന്ന തീവ്രവാദമൊന്നും എനിക്കില്ല. ഏക ശരികളില്‍ വിശ്വസിക്കുന്നതില്‍ അര്‍ഥവുമില്ല. ഗാഡ്ഗിലിനേക്കാള്‍ മികച്ച പരിഹാര മാതൃകകള്‍ അവതരിപ്പിക്കാന്‍ യോഗ്യരായ ശാസ്ത്രജ്ഞര്‍ ഉïെങ്കില്‍ കïെത്താം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നാം അകപ്പെട്ട പ്രതിസന്ധികള്‍ക്ക് പരിഹാരം കïെത്താനുള്ള അന്വേഷണമെങ്കിലുമാവണം.
പൊന്നാനിയിലൂടെ അലഞ്ഞു നടന്ന കുട്ടിക്കാലം ഓര്‍മയുïെനിക്ക്. തീരദേശത്തെമ്പാടും കുളങ്ങളുïായിരുന്നു. കനോലി കനാലിന്റെ അപ്പുറവും ഇപ്പുറവും ചതുപ്പുനിലങ്ങള്‍ ധാരാളമുïായിരുന്നു. അവയെല്ലാം അപ്രത്യക്ഷമായി. അവിടെയെല്ലാം കെട്ടിടങ്ങള്‍ ഉയര്‍ന്നു. കനോലി കനാല്‍ തന്നെയും വന്‍തോതില്‍ കൈയേറ്റം ചെയ്യപ്പെട്ടു. അതിന്റെ പ്രത്യാഘാതമാണ് പൊന്നാനി അനുഭവിക്കുന്നത്. പടിഞ്ഞാറന്‍ തീരദേശം മുഴുവന്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നു.
കര്‍ണാടകത്തിലെ ബെല്ലാരിക്കടുത്തുള്ള സാന്തൂര്‍ മേഖലയിലെ അനുഭവം എനിക്ക് നേരിട്ടറിയാം. അതിമനോഹരമായ കാര്‍ഷിക മേഖലയായിരുന്നു സാന്തൂര്‍. അവിടത്തെ കുന്നുകളിലെ സമൃദ്ധമായ ഇരുമ്പയിരില്‍ ഖനന മാഫിയകള്‍ കണ്ണുവച്ചതോടെ സാന്തൂര്‍ കീറിമുറിക്കപ്പെട്ടു. കുന്നുകളിലെല്ലാം മണ്ണുമാന്തിയന്ത്രങ്ങളും ട്രക്കുകളും നിറഞ്ഞ ഒരു കാലം എന്റെ യാത്രാസ്മൃതിയിലുï്. എവിടെ നോക്കിയാലും ചുവന്ന പൊടിമാത്രം നിറഞ്ഞിരുന്ന കാലം. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. കൃഷിക്കാര്‍ക്ക് ഗതിയില്ലാതായി. അങ്ങനെയാണ് കോടതി ഇടപെട്ട് ഖന നത്തിന് നിയന്ത്രണം കൊïുവന്നത്.
ഖനനമേ വേï എന്ന പരിസ്ഥിതി തീവ്രവാദമല്ല ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുകയാണെങ്കില്‍ പിന്നെ ആര്‍ക്കുവേïിയാണ് ഖനനം? സഹ്യപര്‍വതത്തിലെ ക്വാറികളുടെ കാര്യത്തിലും ഭാവിയില്‍ ഇതുതന്നെ സംഭവിക്കും. ക്വാറികള്‍ ഒന്നിച്ച് അടച്ചു പൂട്ടാനുമാവില്ല. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ഒന്നുംവേï എന്നല്ല. പക്ഷെ ശാസ്ത്രീയമായ പഠനങ്ങളിലൂടെ വലിയ നിയന്ത്രണങ്ങള്‍ ആവശ്യമായി വരും. പുഴയുടെ കാര്യത്തിലും വേണം ജാഗ്രതകള്‍. വേനലില്‍ കാണുന്നതല്ല പുഴ. വര്‍ഷകാലത്ത് പുഴയ്ക്ക് കരകവിയാനുള്ള ചതുപ്പും പുഴയുടെ ഭാഗമായിരുന്നു. പïുകാലത്ത് ആരും ആ ചതുപ്പില്‍ വീടുവച്ചിരുന്നില്ല. പുഴയുടെ ഒഴുക്ക് എവിടെ തടസപ്പെട്ടാലും പുഴയോരനിവാസികള്‍ വലിയ വില നല്‍കേïി വരും.
പുഴമണലിനു പകരം പാറപ്പൊടിയിലേക്ക് (എം.സാന്റ്) മാറിയതാണ് കരിങ്കല്‍ ക്വാറികള്‍ ഇത്രയേറെ വര്‍ധിച്ചത്. സഹ്യപര്‍വതത്തിന് ഈ വിധം പരുക്കേറ്റത്. ശാസ്ത്രീയമായ പഠന ഗവേഷണങ്ങളിലൂടെ പുഴമണലിലേക്കു തന്നെ മടങ്ങുന്നതാവുമോ ഉചിതം? പഴയ പുഴമണല്‍ മാഫിയ തിരിച്ചു വരട്ടെ എന്നുള്ള ഒരു സന്ദേഹം മുന്നോട്ടുവയ്ക്കുക മാത്രമാണ്. ഉത്തരം പറയേïത് ശാസ്ത്രജ്ഞരാണ്. അവരെ അതിന് അനുവദിക്കുമെങ്കില്‍ ശ്രദ്ധാപൂര്‍വം അവരെ കേള്‍ക്കാന്‍ നാം തയാറാകുമെങ്കില്‍.
തീര്‍ച്ചയായും നമ്മള്‍ ഒരു പ്രതിസന്ധിയിലാണ്. കൃത്യമായ ഉത്തരങ്ങള്‍ ആര്‍ക്കുമില്ല. ഒരു തരത്തിലുള്ള നികത്തലോ, നിര്‍മാണ പ്രവര്‍ത്തനമോ വേï എന്ന തീവ്രവാദത്തിലേക്കും പോകാന്‍ സാധിക്കില്ല. പക്ഷെ ഇനിയും ഇങ്ങനെത്തന്നെയാണോ മുന്നോട്ടു പോകേïത് എന്ന ചര്‍ച്ച തുടങ്ങിവച്ചേ മതിയാവൂ. കഴിഞ്ഞ പ്രളയത്തിനു ശേഷം നാം മറന്നുപോയത് അതാണ്. എല്ലാ വര്‍ഷവും ഇതേ പ്രഹരങ്ങളേറ്റാല്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നാം കൂപ്പുകുത്തും. പ്രളയ പ്രത്യാഘാതങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനംകൊï് മാത്രമായി ഇനിയുള്ള വര്‍ഷങ്ങളില്‍ നേരിടാന്‍ പറ്റിയെന്നു വരില്ല. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago