തെറ്റുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും; അമേരിക്കക്ക് ഇറാന്റെ താക്കീത്
തെഹാറാന്‍: ജിബ്രാള്‍ട്ടന്‍ കോടതി മോചിപ്പിച്ച എണ്ണക്കപ്പല്‍ വീണ്ടും പിടിച്ചെടുക്കാനുള്ള യു.എസിന്റെ ഉത്തരവിനെതിരെ ഇറാന്റെ താക്കീത്. തെഹ്‌റാനിലെ സ്വിസ് എംബസി വഴിയാണ് താക്കീത് നല്‍കിയതെന്ന് ഇറാന്‍ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഇത്തരം തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും അറിയിച്ചു.
ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ജൂലൈ 19 നാണ് ഗള്‍ഫിലെ ഹാര്‍മുസ് കടലിടുക്കില്‍ ബ്രട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപെറോ ഇസ്ലാമിക് റെവല്യുഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് പ്രതികാര നടപടിയല്ലെന്ന് ഇറാന്‍ വാദിക്കുന്നു.
ഇറാന്‍ കപ്പല്‍ വിട്ടയക്കാനുള്ള ജീബ്രാള്‍ട്ടര്‍ കോടതിയുടെ ഉത്തരവ് യു.എസിന്റെ ഏകാതിപത്യത്തിനേറ്റ തിരിച്ചടിയായിരുന്നു. ഇറാന്‍ ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുന്നതായി കഴിഞ്ഞവര്‍ഷം മേയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങിയത്. വിവിധ മേഖലകളില്‍ ഇറാനുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബ്രിട്ടനും ഇറാനും കപ്പലുകള്‍ പിടുച്ചെടുത്തത്. സിറിയയിലേക്ക് എണ്ണ കടത്തുന്നെന്ന് ആരോപിച്ചാണ് ഇറാന്‍ കപ്പല്‍ ബ്രട്ടീഷ് നാവികസേന പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."