
കന്യാലയങ്ങളില്‍നിന്ന് കലാപധ്വനി
കന്യാസ്ത്രീ മഠങ്ങളിലെ അടക്കിപ്പിടിച്ച രോദനങ്ങള്‍ ഇനിയും കേട്ടില്ലെന്നു നടിക്കാനാവില്ല. സ്വയം ബലിവസ്തുവായികൊണ്ടു നിശബ്ദരായ കന്യാസ്ത്രീകളുടെ ശബ്ദമാവുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കത്തോലിക്കാസഭയില്‍ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗം കന്യാസ്ത്രീകളാണ്. കന്യാസ്ത്രീമഠങ്ങളുടെ ഇരുട്ടറയില്‍ കുഴിച്ചുമൂടപ്പെടുന്ന ഒരായിരം സ്വപ്നങ്ങള്‍ നീതിക്കുവേണ്ടി മുറവിളികൂട്ടുന്നതു നമുക്ക് കേട്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. തലച്ചോറുറക്കാത്ത പ്രായത്തില്‍ ഇയ്യാമ്പാറ്റയെപ്പോലെ കന്യാവ്രതത്തിലേക്ക് എടുത്തുചാടുന്ന പെണ്‍കുട്ടികള്‍ ഇന്ന് നമ്മുടെ സമൂഹത്തിന്റെ തന്നെ തീരാവ്യഥകളാണ്. തങ്ങളുടെ നൈസര്‍ഗിക ചോദനകളെ അടക്കിപ്പിടിച്ചു ജീവിതം തള്ളിനീക്കുന്ന ഇത്തരക്കാര്‍ സഹതാപം അര്‍ഹിക്കുന്നു.
കന്യാസ്ത്രീമഠങ്ങളെ ഒരു കോണ്സെന്ട്രേഷന് ക്യാംപിനോട് നമുക്ക് ഉപമിക്കാം, ഒരു സ്ത്രീ കന്യാസ്ത്രീ ആവുന്നതോടെ അവളുടെ സ്വതന്ത്രചിന്ത അനുസരണം എന്ന വ്രതത്തിനുവേണ്ടി പരിത്യജിക്കപ്പെടുന്നു. സ്വന്തമായ അഭിപ്രായങ്ങള്‍ ഒന്നും ഇല്ലാത്ത ഒരുതരം മസ്തിഷ്കമരണം സംഭവിച്ച നിര്‍വികാര ജീവിയായി ജീവിതം തുടരുവാന്‍ അവള് നിര്‍ബന്ധിതയാവുന്നു.
എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി അനുസരണ വ്രതത്തിലൂടെ തന്റെ മണവാളനായ ക്രിസ്തുവിനെയാണ് യഥാര്‍ഥത്തില്‍ അനുസരിക്കേണ്ടത് എന്ന് മനസ്സിലാക്കിയ സിസ്റ്റര്‍, ക്രിസ്തു തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചതുപോലെ സ്വതന്ത്രമായി ചിന്തിക്കുവാനും ധൈര്യപൂര്‍വം അനീതിക്കെതിരേ പ്രതികരിക്കുവാനും തുടങ്ങി. ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കുവേണ്ടി അവര്‍ ശക്തിയുക്തം വാദിച്ചു. ഇവിടെ തെറ്റിനെതിരേ പ്രതികരിച്ച സിസ്റ്റര്‍ ലൂസി കുറ്റക്കാരിയാവുന്നു. പീഡനാരോപണവിധേയനായ ബിഷപ്പിനെ പുണ്യാളനാക്കാനായി സഭയിലെ ഔദ്യോഗിക വൃന്ദങ്ങള്‍ അക്ഷീണം പരിശ്രമിക്കുന്നു.
ഒരു കവിതാപുസ്തകം പ്രസിദ്ധീകരിച്ചു എന്നതാണ് സിസ്റ്ററിനെതിരേയുള്ള മറ്റൊരു ആരോപണം. പുസ്തകം എഴുതിയ ശേഷം ഏകദേശം മൂന്ന് വര്‍ഷത്തോളം പ്രസിദ്ധീകരണാനുമതിക്കായി സിസ്റ്റര്‍ കാത്തിരുന്നു. ഒടുവില്‍ സിസ്റ്ററിന് അത് പ്രസിദ്ധീകരിക്കേണ്ടി വന്നു. ഏതൊരു പൗരനും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള അവകാശം ഭരണഘടന ഉറപ്പാക്കുന്നു. അതുകൊണ്ടു തന്നെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് അത്ര വലിയ അപരാധം ഒന്നും അല്ല. മാത്രമല്ല ബൈബിള്‍ പരിശോധിച്ചാല്‍ തന്നെ ക്രിസ്തു തന്റെ അഭിപ്രായങ്ങളെ ആരുടെ മുഖത്ത് നോക്കി പറയാനും മടികാണിച്ചിട്ടില്ല എന്ന് വ്യക്തമാകും. നമ്മുടെ കോണ്‍ഗ്രിഗേഷനുകളിലെ നിയമാവലികള്‍ ബൈബിള്‍ അനുസൃതമായി പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
ചുരിദാര്‍ ധരിച്ചു എന്നതാണ് അവര്‍ ചെയ്ത പൊറുക്കാന്‍ പറ്റാത്ത മറ്റൊരു അപരാധം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സന്യാസജീവിതത്തിന്റെ നവീകരണം ' എന്ന ശീര്‍ഷകത്തില്‍ ഉള്ള രേഖയില്‍ കന്യാസ്ത്രീകളുടെ വേഷവിധാനം ആരോഗ്യപാലനത്തിനും കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വിധത്തിലുള്ളതും ലളിതവുമായിരിക്കണം എന്ന് പറയുന്നു.
തന്റെ വേഷവിധാനത്തില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു സിസ്റ്റര്‍ ലൂസി സുപ്പീരിയര്‍ ജനറലിന് നല്കിയ അപേക്ഷ പരിഗണിച്ചില്ല. മാത്രവുമല്ല പാശ്ചാത്യരീതിയിലുള്ള വേഷവിധാനമാണ് നമ്മുടെ കന്യാസ്ത്രീകള്‍ സ്വീകരിക്കുന്നത്. അതൊരിക്കലും നമുക്ക് അനുയോജ്യമായവയല്ല. സഭയില്‍ പുരോഹിതന്മാര്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുകയും കന്യാസ്ത്രീകള്‍ക്കു അത് നിഷേധിക്കുകയും ചെയ്യുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും അധികാരികള്‍ക്ക് മുന്നില്‍ കൈനീട്ടി ഇളിഭ്യരാവാന്‍ നിയോഗിക്കപ്പെട്ടവരാണ് കന്യാസ്ത്രീകള്‍. ഇവിടെ ആഡംബരകാറുകള്‍ ഉപയോഗിക്കുന്ന ബിഷപ്പുമാരുടെ ഇടയില്‍ ആള്‍ട്ടോകാര്‍ വാങ്ങിയ സിസ്റ്റര്‍ ലൂസി തെറ്റുകാരിയായി. ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ സുരക്ഷയെ കരുതി ഒരു കാര്‍ വാങ്ങിയത് ഇത്ര വലിയ തെറ്റാകും എന്ന് അവര്‍ കരുതിയിരിക്കില്ല. ഇവിടെ യഥാര്‍ഥപ്രശ്നം ഫ്രാങ്കൊക്കെതിരേ സിസ്റ്റര്‍ പ്രതികരിച്ചു എന്നതാണ്. പിന്നെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയുന്നതുപോലെ കുറ്റങ്ങളുടെ ഒരു നിര തന്നെ അവര്‍ക്കെതിരേ ചാര്‍ത്തി.
ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഠത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ നിശബ്ദമാക്കപ്പെടുന്നു. പ്രതികരണശേഷിയുള്ള കന്യാസ്ത്രീകളെ മാനസികരോഗികള്‍ ആക്കുന്നു. ഒഴുക്കിനെതിരേ നീന്തി കരയണയുന്ന വിരലിലെണ്ണാവുന്ന കന്യാസ്ത്രീകള്‍ മാത്രമാണ് ഈ ഗോര്‍ഡിയന്‍ കുരുക്കില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്. അതിലൊരാളാണ് സിസ്റ്റര്‍ ലൂസി.
സഭക്കുള്ളിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരേ അകത്തളങ്ങളില്‍ നിന്നും ഉയരുന്ന വേറിട്ട ശബ്ദങ്ങള്‍ കത്തോലിക്കാ സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ദുഷ്ടശക്തികളുടെ കോട്ട കൊത്തളങ്ങളെവരെ പ്രകമ്പനം കൊള്ളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലങ്ങളായി കന്യാസ്ത്രീമഠങ്ങളുടെ അകത്തളങ്ങളില്‍ കുഴിച്ചുമൂടപ്പെടുന്ന അപ്രിയസത്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ പോകുന്നു എന്ന ഭയമാണ് അവര്‍ക്കിപ്പോള്‍ ഉള്ളത്. അതിനാല്‍ ലൂസി സിസ്റ്ററിനെതിരേ കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പുതിയ ലൂസിമാര്‍ പുറത്തുവരും എന്ന് അവര്‍ ഭയപ്പെടുന്നു. അവരെസംബന്ധിച്ചു യഥാര്‍ഥത്തില്‍ സഭയുടെ ചട്ടക്കൂട് എന്ന പട്ടിക്കൂട് കന്യസ്ത്രീകളെ മാത്രം പൂട്ടിയിടാനുള്ളതാണ്.
സിസ്റ്റര്‍ ലൂസിക്ക് ജോലിയുണ്ട് വരുമാനമുണ്ട്. പക്ഷെ ഇതൊന്നും ഇല്ലാത്ത ഒരു നിരാലംബയായ കന്യാസ്ത്രീക്കു എല്ലാം സഹിച്ചേ പറ്റു. തിരിച്ചു വീട്ടിലേക്കു ചെന്നാല്‍ കുടുംബമോ സമൂഹമോ അവരെ സ്വീകരിക്കില്ല. ഒരു വിവാഹിതയായ സ്ത്രീക്ക് അവരുടെ ഭര്‍ത്താവില്‍നിന്നും നിയമം അനുശാസിക്കുന്ന പ്രകാരം ജീവനാംശം നേടിയെടുക്കാം. എന്നാല്‍ ഒരു കന്യാസ്ത്രീ തന്റെ ജീവിതകാലം മുഴുവന്‍ സഭക്കായി സേവനം അനുഷ്ടിച്ചാലും ഏതു നിമിഷം വേണമെങ്കിലും അവരെ കറിവേപ്പില പോലെ പുറത്താക്കാം.
സ്ത്രീസുരക്ഷ എന്നത് സഭയില്‍ ഇന്ന് ഒരു പ്രഹേളികയായി മാറിക്കൊണ്ടിരിക്കുകയാണ്. സഭയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. കുറ്റവാളികളായ ബിഷപ്പുമാരെയും പുരോഹിതരെയും എന്ത് വില കൊടുത്തും സഭ സംരക്ഷിക്കുന്നു. കന്യാസ്ത്രീ ആവാനുള്ള പ്രായപരിധി ഉയര്‍ത്തുക, പുറത്താക്കപ്പെടുന്ന കന്യാസ്ത്രീയ്ക്ക് സഭയില്‍നിന്നും ജീവനാംശം നേടിയെടുക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ നിര്‍മിക്കുക, കന്യാസ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുവാനുള്ള നടപടികള്‍ എടുക്കുക, ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതുവഴി വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന സമിതിയെ സഭാസ്വത്തു ഭരണം ഏല്പിക്കുക, സഭയിലെ സ്വത്തുഭരണം സുതാര്യമാക്കുക എന്നിങ്ങനെയുള്ള നടപടികള്‍ വഴി കന്യാസ്ത്രീക്കെതിരേയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒരു പരിധി വരെ കുറക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• a day ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• a day ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• a day ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• a day ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• a day ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• a day ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• a day ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• a day ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• a day ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• a day ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• a day ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• a day ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• a day ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• a day ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 2 days ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 2 days ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 2 days ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 2 days ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• a day ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• a day ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 2 days ago