HOME
DETAILS

ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇസ്‌റാഈലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, വ്യോമപാത അടച്ചു

  
Web Desk
February 28, 2026 | 7:44 AM


ടെല്‍ അവീവ്: ഇറാനു നേരെ ആക്രമണം നടത്തിയതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈല്‍. ജനങ്ങളോട് ഷെല്‍ട്ടറുകള്‍ക്ക് സമീപത്ത് തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണം മുന്നില്‍ കണ്ടാണ് നടപടി. 

ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാത അടച്ചു. ദേശീയ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. രാജ്യത്തെ മുഴുവന്‍ വ്യോമാതിര്‍ത്തിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി മെഹര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് മാജിത് അഖ് വാന്‍ പ്രഖ്യാപിച്ചു.


ജനങ്ങളോട് ഹോം ഫ്രണ്ട് കമാന്‍ഡിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇസ്‌റാഈല്‍ സൈന്യം അഭ്യര്‍ത്ഥിച്ചു. ഭീഷണികളെ പ്രതിരോധിക്കാനും കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കാനും ഇസ്‌റാഈല്‍ വ്യോമസേന സജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണെങ്കിലും അവ നൂറു ശതമാനം ഫലപ്രദമാകണമെന്നില്ല എന്ന കാര്യത്തില്‍ ഇസ്‌റാഈല്‍ സൈന്യം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതിനാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ജനങ്ങള്‍ അവഗണിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.

 

Israel has declared a state of emergency and closed its airspace following its attack on Iran. The decision was taken amid fears of possible retaliation and escalating regional tensions. Authorities announced emergency measures to ensure national security, while flight operations were suspended as a precaution.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നഴ്‌സറികൾ ഈ ആഴ്ച തുറക്കും; സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനം നാളെ

uae
  •  2 days ago
No Image

ഇസ്റാഈലിനെ കൈവിട്ട് ഇറ്റലി; സൈനിക, ആയുധ കരാറുകൾ റദ്ദാക്കി ജോർജിയ മെലോണി

International
  •  2 days ago
No Image

നിങ്ങൾ അഭിമുഖത്തിൽ പരാജയപ്പെടുന്നത് ഇതുകൊണ്ടാണോ? ദുബൈയിലെ കമ്പനികൾ ഇപ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്!

uae
  •  2 days ago
No Image

അമേരിക്കയുടെ ഭീഷണി വിലപ്പോകില്ല; തീരുവ വർധിപ്പിച്ചാൽ തിരിച്ചടി ഉറപ്പെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

International
  •  2 days ago
No Image

യുഎഇ നഫീസ് പദ്ധതി; പുതിയ ആനുകൂല്യങ്ങളും ശമ്പള പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ.റാമിനെ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജ്‌മെന്റ്

Kerala
  •  2 days ago
No Image

സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

പ്രധാനമന്ത്രിയെ ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നു; എപ്സ്റ്റീൻ ഫയലിൽ മോദി കുടുങ്ങുമെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട; രേഖകളില്ലാത്ത 2.65 കോടി പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

അമിത ലഹരി ഉപയോഗം; മുംബൈയില്‍ സംഗീതപരിപാടിക്കിടെ രണ്ട് എം.ബി.എ വിദ്യാര്‍ഥികള്‍ മരിച്ചു

National
  •  2 days ago