HOME
DETAILS

കന്യാലയങ്ങളില്‍നിന്ന് കലാപധ്വനി

ADVERTISEMENT
  
backup
August 19 2019 | 19:08 PM

problems-faced-by-cloister-20-08-2019

 

 


കന്യാസ്ത്രീ മഠങ്ങളിലെ അടക്കിപ്പിടിച്ച രോദനങ്ങള്‍ ഇനിയും കേട്ടില്ലെന്നു നടിക്കാനാവില്ല. സ്വയം ബലിവസ്തുവായികൊണ്ടു നിശബ്ദരായ കന്യാസ്ത്രീകളുടെ ശബ്ദമാവുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കത്തോലിക്കാസഭയില്‍ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗം കന്യാസ്ത്രീകളാണ്. കന്യാസ്ത്രീമഠങ്ങളുടെ ഇരുട്ടറയില്‍ കുഴിച്ചുമൂടപ്പെടുന്ന ഒരായിരം സ്വപ്നങ്ങള്‍ നീതിക്കുവേണ്ടി മുറവിളികൂട്ടുന്നതു നമുക്ക് കേട്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. തലച്ചോറുറക്കാത്ത പ്രായത്തില്‍ ഇയ്യാമ്പാറ്റയെപ്പോലെ കന്യാവ്രതത്തിലേക്ക് എടുത്തുചാടുന്ന പെണ്‍കുട്ടികള്‍ ഇന്ന് നമ്മുടെ സമൂഹത്തിന്റെ തന്നെ തീരാവ്യഥകളാണ്. തങ്ങളുടെ നൈസര്‍ഗിക ചോദനകളെ അടക്കിപ്പിടിച്ചു ജീവിതം തള്ളിനീക്കുന്ന ഇത്തരക്കാര്‍ സഹതാപം അര്‍ഹിക്കുന്നു.
കന്യാസ്ത്രീമഠങ്ങളെ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാംപിനോട് നമുക്ക് ഉപമിക്കാം, ഒരു സ്ത്രീ കന്യാസ്ത്രീ ആവുന്നതോടെ അവളുടെ സ്വതന്ത്രചിന്ത അനുസരണം എന്ന വ്രതത്തിനുവേണ്ടി പരിത്യജിക്കപ്പെടുന്നു. സ്വന്തമായ അഭിപ്രായങ്ങള്‍ ഒന്നും ഇല്ലാത്ത ഒരുതരം മസ്തിഷ്‌കമരണം സംഭവിച്ച നിര്‍വികാര ജീവിയായി ജീവിതം തുടരുവാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു.
എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി അനുസരണ വ്രതത്തിലൂടെ തന്റെ മണവാളനായ ക്രിസ്തുവിനെയാണ് യഥാര്‍ഥത്തില്‍ അനുസരിക്കേണ്ടത് എന്ന് മനസ്സിലാക്കിയ സിസ്റ്റര്‍, ക്രിസ്തു തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചതുപോലെ സ്വതന്ത്രമായി ചിന്തിക്കുവാനും ധൈര്യപൂര്‍വം അനീതിക്കെതിരേ പ്രതികരിക്കുവാനും തുടങ്ങി. ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കുവേണ്ടി അവര്‍ ശക്തിയുക്തം വാദിച്ചു. ഇവിടെ തെറ്റിനെതിരേ പ്രതികരിച്ച സിസ്റ്റര്‍ ലൂസി കുറ്റക്കാരിയാവുന്നു. പീഡനാരോപണവിധേയനായ ബിഷപ്പിനെ പുണ്യാളനാക്കാനായി സഭയിലെ ഔദ്യോഗിക വൃന്ദങ്ങള്‍ അക്ഷീണം പരിശ്രമിക്കുന്നു.
ഒരു കവിതാപുസ്തകം പ്രസിദ്ധീകരിച്ചു എന്നതാണ് സിസ്റ്ററിനെതിരേയുള്ള മറ്റൊരു ആരോപണം. പുസ്തകം എഴുതിയ ശേഷം ഏകദേശം മൂന്ന് വര്‍ഷത്തോളം പ്രസിദ്ധീകരണാനുമതിക്കായി സിസ്റ്റര്‍ കാത്തിരുന്നു. ഒടുവില്‍ സിസ്റ്ററിന് അത് പ്രസിദ്ധീകരിക്കേണ്ടി വന്നു. ഏതൊരു പൗരനും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള അവകാശം ഭരണഘടന ഉറപ്പാക്കുന്നു. അതുകൊണ്ടു തന്നെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് അത്ര വലിയ അപരാധം ഒന്നും അല്ല. മാത്രമല്ല ബൈബിള്‍ പരിശോധിച്ചാല്‍ തന്നെ ക്രിസ്തു തന്റെ അഭിപ്രായങ്ങളെ ആരുടെ മുഖത്ത് നോക്കി പറയാനും മടികാണിച്ചിട്ടില്ല എന്ന് വ്യക്തമാകും. നമ്മുടെ കോണ്‍ഗ്രിഗേഷനുകളിലെ നിയമാവലികള്‍ ബൈബിള്‍ അനുസൃതമായി പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
ചുരിദാര്‍ ധരിച്ചു എന്നതാണ് അവര്‍ ചെയ്ത പൊറുക്കാന്‍ പറ്റാത്ത മറ്റൊരു അപരാധം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സന്യാസജീവിതത്തിന്റെ നവീകരണം ' എന്ന ശീര്‍ഷകത്തില്‍ ഉള്ള രേഖയില്‍ കന്യാസ്ത്രീകളുടെ വേഷവിധാനം ആരോഗ്യപാലനത്തിനും കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വിധത്തിലുള്ളതും ലളിതവുമായിരിക്കണം എന്ന് പറയുന്നു.
തന്റെ വേഷവിധാനത്തില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു സിസ്റ്റര്‍ ലൂസി സുപ്പീരിയര്‍ ജനറലിന് നല്‍കിയ അപേക്ഷ പരിഗണിച്ചില്ല. മാത്രവുമല്ല പാശ്ചാത്യരീതിയിലുള്ള വേഷവിധാനമാണ് നമ്മുടെ കന്യാസ്ത്രീകള്‍ സ്വീകരിക്കുന്നത്. അതൊരിക്കലും നമുക്ക് അനുയോജ്യമായവയല്ല. സഭയില്‍ പുരോഹിതന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുകയും കന്യാസ്ത്രീകള്‍ക്കു അത് നിഷേധിക്കുകയും ചെയ്യുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും അധികാരികള്‍ക്ക് മുന്നില്‍ കൈനീട്ടി ഇളിഭ്യരാവാന്‍ നിയോഗിക്കപ്പെട്ടവരാണ് കന്യാസ്ത്രീകള്‍. ഇവിടെ ആഡംബരകാറുകള്‍ ഉപയോഗിക്കുന്ന ബിഷപ്പുമാരുടെ ഇടയില്‍ ആള്‍ട്ടോകാര്‍ വാങ്ങിയ സിസ്റ്റര്‍ ലൂസി തെറ്റുകാരിയായി. ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ സുരക്ഷയെ കരുതി ഒരു കാര്‍ വാങ്ങിയത് ഇത്ര വലിയ തെറ്റാകും എന്ന് അവര്‍ കരുതിയിരിക്കില്ല. ഇവിടെ യഥാര്‍ഥപ്രശ്‌നം ഫ്രാങ്കൊക്കെതിരേ സിസ്റ്റര്‍ പ്രതികരിച്ചു എന്നതാണ്. പിന്നെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയുന്നതുപോലെ കുറ്റങ്ങളുടെ ഒരു നിര തന്നെ അവര്‍ക്കെതിരേ ചാര്‍ത്തി.
ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഠത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ നിശബ്ദമാക്കപ്പെടുന്നു. പ്രതികരണശേഷിയുള്ള കന്യാസ്ത്രീകളെ മാനസികരോഗികള്‍ ആക്കുന്നു. ഒഴുക്കിനെതിരേ നീന്തി കരയണയുന്ന വിരലിലെണ്ണാവുന്ന കന്യാസ്ത്രീകള്‍ മാത്രമാണ് ഈ ഗോര്‍ഡിയന്‍ കുരുക്കില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്. അതിലൊരാളാണ് സിസ്റ്റര്‍ ലൂസി.
സഭക്കുള്ളിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരേ അകത്തളങ്ങളില്‍ നിന്നും ഉയരുന്ന വേറിട്ട ശബ്ദങ്ങള്‍ കത്തോലിക്കാ സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ദുഷ്ടശക്തികളുടെ കോട്ട കൊത്തളങ്ങളെവരെ പ്രകമ്പനം കൊള്ളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലങ്ങളായി കന്യാസ്ത്രീമഠങ്ങളുടെ അകത്തളങ്ങളില്‍ കുഴിച്ചുമൂടപ്പെടുന്ന അപ്രിയസത്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ പോകുന്നു എന്ന ഭയമാണ് അവര്‍ക്കിപ്പോള്‍ ഉള്ളത്. അതിനാല്‍ ലൂസി സിസ്റ്ററിനെതിരേ കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പുതിയ ലൂസിമാര്‍ പുറത്തുവരും എന്ന് അവര്‍ ഭയപ്പെടുന്നു. അവരെസംബന്ധിച്ചു യഥാര്‍ഥത്തില്‍ സഭയുടെ ചട്ടക്കൂട് എന്ന പട്ടിക്കൂട് കന്യസ്ത്രീകളെ മാത്രം പൂട്ടിയിടാനുള്ളതാണ്.
സിസ്റ്റര്‍ ലൂസിക്ക് ജോലിയുണ്ട് വരുമാനമുണ്ട്. പക്ഷെ ഇതൊന്നും ഇല്ലാത്ത ഒരു നിരാലംബയായ കന്യാസ്ത്രീക്കു എല്ലാം സഹിച്ചേ പറ്റു. തിരിച്ചു വീട്ടിലേക്കു ചെന്നാല്‍ കുടുംബമോ സമൂഹമോ അവരെ സ്വീകരിക്കില്ല. ഒരു വിവാഹിതയായ സ്ത്രീക്ക് അവരുടെ ഭര്‍ത്താവില്‍നിന്നും നിയമം അനുശാസിക്കുന്ന പ്രകാരം ജീവനാംശം നേടിയെടുക്കാം. എന്നാല്‍ ഒരു കന്യാസ്ത്രീ തന്റെ ജീവിതകാലം മുഴുവന്‍ സഭക്കായി സേവനം അനുഷ്ടിച്ചാലും ഏതു നിമിഷം വേണമെങ്കിലും അവരെ കറിവേപ്പില പോലെ പുറത്താക്കാം.
സ്ത്രീസുരക്ഷ എന്നത് സഭയില്‍ ഇന്ന് ഒരു പ്രഹേളികയായി മാറിക്കൊണ്ടിരിക്കുകയാണ്. സഭയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. കുറ്റവാളികളായ ബിഷപ്പുമാരെയും പുരോഹിതരെയും എന്ത് വില കൊടുത്തും സഭ സംരക്ഷിക്കുന്നു. കന്യാസ്ത്രീ ആവാനുള്ള പ്രായപരിധി ഉയര്‍ത്തുക, പുറത്താക്കപ്പെടുന്ന കന്യാസ്ത്രീയ്ക്ക് സഭയില്‍നിന്നും ജീവനാംശം നേടിയെടുക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ നിര്‍മിക്കുക, കന്യാസ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുവാനുള്ള നടപടികള്‍ എടുക്കുക, ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതുവഴി വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന സമിതിയെ സഭാസ്വത്തു ഭരണം ഏല്‍പിക്കുക, സഭയിലെ സ്വത്തുഭരണം സുതാര്യമാക്കുക എന്നിങ്ങനെയുള്ള നടപടികള്‍ വഴി കന്യാസ്ത്രീക്കെതിരേയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒരു പരിധി വരെ കുറക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •5 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •12 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •13 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •13 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •13 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •14 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •14 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •14 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •14 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •14 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •15 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •16 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •16 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •16 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •17 hours ago
No Image

അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

uae
  •18 hours ago
ADVERTISEMENT
No Image

കുപ്‌വാരയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു; നാല് പേര്‍ക്ക് പരുക്ക്

National
  •6 minutes ago
No Image

അര്‍ജുനായുള്ള തെരച്ചിലിന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും; കുന്ദാപുരയിലെ ഏഴംഗ സംഘം ഷിരൂരിലെത്തി

Kerala
  •19 minutes ago
No Image

 32,046 കുടുംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്

Kerala
  •21 minutes ago
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •2 hours ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •2 hours ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •3 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •4 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •5 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •5 hours ago

ADVERTISEMENT