HOME
DETAILS

പാലപ്പുഴയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം

  
backup
June 06, 2017 | 9:14 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b4%be



ഇരിട്ടി: കൊലയാളി ചുള്ളികൊമ്പനെ പിടികൂടി ശാന്തനാക്കിയിട്ടും
പാലപ്പുഴയിലും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ആറളംഫാമില്‍ മയക്കു വെടിവെച്ച് തളച്ച്  താല്‍ക്കാലിക കൂട്ടിലടച്ച കാട്ടുകൊമ്പന്‍ ജനങ്ങളുമായി ഇണങ്ങിവരവെയാണ് ആറളം ഫാം, പാലപ്പുഴ, കൂടരഞ്ഞി മേഖലയില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
മുഴക്കുന്ന് എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസ്, വനപാലകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്തിയെങ്കിലും ഭീതിയകന്നിട്ടില്ല. രണ്ടാഴ്ച മുമ്പും കാട്ടാനകൂട്ടം ഇവിടെയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആറളം ഫാം ജനവാസ മേഖലയിലും കാട്ടാനകൂട്ടമിറങ്ങി കഴിഞ്ഞയാഴ്ച കൃഷി നശിപ്പിച്ചിരുന്നു. ചുള്ളികൊമ്പന്‍ വനപാലകരുമായി ഇണങ്ങിയതിനാല്‍ മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ നല്‍കിയ ലിസ്റ്റ് പ്രകാരമുളള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം വനപാലകര്‍ ആനയുടെ വായില്‍ നല്‍കുന്നുണ്ട്. പത്ത് ദിവസം കൊണ്ട് തന്നെ ആനയെ കോടനാട് ആന വളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റാന്‍ സാധിക്കുന്ന വിധം ഇണങ്ങുമെന്നാണ് വനപാലകരുടെ വിലയിരുത്തല്‍.
ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ശിപാര്‍ശ അംഗീകരിച്ച്  ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രത്യേക അനുമതി നല്‍കിയാലേ കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് ആനയെ മാറ്റാനാവുകയുള്ളൂ. മറ്റ് കാട്ടാനകള്‍ ചുള്ളികൊമ്പനെ കൂട് തകര്‍ത്ത് രക്ഷിക്കാനെത്തിയേക്കാമെന്നതിനെ തുടര്‍ന്ന് രാപകല്‍ ഏറുമാടത്തിലും മറ്റുമായി വനപാലകര്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മയക്കുവെടി വെച്ച സമയത്ത് ചുള്ളികൊമ്പനെ രക്ഷിക്കാന്‍ രണ്ട് കാട്ടാനകള്‍ ഓടിയെത്തി സംരക്ഷണ വലയം തീര്‍ത്തത് ആശങ്കക്ക് ഇടയാക്കിയിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  a month ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  a month ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  a month ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a month ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  a month ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  a month ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  a month ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  a month ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  a month ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  a month ago