HOME
DETAILS

ബെല്‍ജിയത്തിന് ജയം; ഹംഗറിക്ക് തോല്‍വി

  
backup
June 06, 2017 | 11:35 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%82-%e0%b4%b9%e0%b4%82%e0%b4%97%e0%b4%b1

 

ബ്രസ്സല്‍സ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വമ്പന്‍മാരായ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. എന്നാല്‍ ഹംഗറിക്ക് റഷ്യക്കെതിരേ വമ്പന്‍ തോല്‍വി നേരിട്ടു. ബെല്‍ജിയം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചെക്ക് റിപബ്ലിക്കിനെ പരാജയപ്പെടുത്തിയപ്പോള്‍ റഷ്യ എതിരില്ലാത്ത മൂന്നു ഗോളിന് ഹംഗറിയെ അട്ടിമറിക്കുകയായിരുന്നു.
ചെക്കിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. ആദ്യ 30 മിനുട്ടിനുള്ളില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. ബാദ്ഷുവായ് 25ാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ ഗോള്‍ നേടിയപ്പോള്‍ 29ാം മിനുട്ടില്‍ ക്രെംസിക് ചെക്കിന് വേണ്ടി സമനില ഗോള്‍ നേടി.
ഇരുടീമുകളും ആക്രമണം കൊണ്ടും മികച്ച നിന്നപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതിരോധത്തിലെ പിഴവ് ചെക്കിന് തിരിച്ചടിയാവുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏഴു മിനുട്ടിനകം ഫെല്ലിനിയിലൂടെ ബെല്‍ജിയം ജയം ഉറപ്പിക്കുകയായിരുന്നു. തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് താരം ടീമിന് ജയം നേടിക്കൊടുത്തത്.
ഹംഗറിയെ ഞെട്ടിച്ച നീക്കങ്ങളിലൂടെയാണ് റഷ്യ മൂന്നു ഗോളിന്റെ ഗംഭീര ജയം സ്വന്തമാക്കിയത്. സ്‌മോളോവ്, പോളോസ് എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തപ്പോള്‍ എപ്പെല്ലിന്റെ സെല്‍ഫ് ഗോളാണ് അവരുടെ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു. 20ാം മിനുട്ടിലാണ് ടീം അക്കൗണ്ട് തുറന്നത്. രണ്ടാം പകുതി അവസാനിക്കാനിരിക്കെ എപ്പെല്ലിന്റെ ഗോള്‍ ബെല്‍ജിയത്തെ വീണ്ടും ഞെട്ടിച്ചു. 89ാം മിനുട്ടിലാണ് പോളോസിന്റെ മൂന്നാം ഗോള്‍ പിറന്നത്. മറ്റൊരു മത്സരത്തില്‍ ഈജിപ്ത് എതിരില്ലാത്ത ഒരു ഗോളിന് ലിബിയയെ വീഴ്ത്തി. വാഗി അബ്ദെല്‍ ഹാകിം ഈജിപ്തിന്റെ വിജയഗോള്‍ സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago