HOME
DETAILS

കരിങ്ങോള്‍ചിറ പൈതൃക സ്മാരകങ്ങള്‍ക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നു

  
backup
June 07 2017 | 01:06 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be



20 സെന്റ് സ്ഥലത്താണ് പൈതൃക  സ്മാരക ങ്ങള്‍ നിലകൊള്ളുന്നത്.  ചുറ്റുമതില്‍  ഇല്ലാത്തതിനാല്‍  ഈ പൈതൃക  സ്മാരക ങ്ങള്‍  തെരുവ്  നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും  താവളമായി മാറിയിരിക്കുകയാണ്
പുത്തന്‍ചിറ: നൂറ്റാണ്ടുകളുടെ കഥപറയുന്ന പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ  കരിങ്ങാച്ചിറയില്‍ സ്ഥിതി ചെയ്യുന്ന   രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട പൈതൃക  സ്മരണകള്‍ക്ക്  ചുറ്റുമതില്‍   നിര്‍മിക്കുന്നു. രാജഭരണകാലത്തെ  പോലീസ്  സ്റ്റേഷന്‍,അഞ്ചല്‍പ്പെട്ടി,പുരാതനമായ കിണര്‍ എന്നീ പൈതൃക സ്മരണകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്   ചുറ്റുമതില്‍  കെട്ടി സംരക്ഷിക്കുന്നത് .  ഇതിനായി  5 ലക്ഷം  രൂപയാണ് ഗ്രാമപഞ്ചായത്ത്  പ്ലാന്‍ ഫണ്ടില്‍  ഉള്‍പ്പെടുത്തി  അനുവദിച്ചിട്ടുള്ളതെ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍മാന്‍  പി ഐ നിസാര്‍  അറിയിച്ചു .
20 സെന്റ് സ്ഥലത്താണ് ഈ പൈതൃക  സ്മാരക ങ്ങള്‍ നിലകൊള്ളുന്നത്.  ചുറ്റുമതില്‍  ഇല്ലാത്തതിനാല്‍  ഈ പൈതൃക  സ്മാരക ങ്ങള്‍  തെരുവ്  നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും  താവളമായി മാറിയിരിക്കുകയാണ് .  കാലപ്പഴക്കത്തില്‍ തകര്‍ന്ന നിലയിലായിരുന്ന തിരുവിതാംകൂര്‍ രാജ ഭരണകാലത്ത് നിര്‍മിച്ച പൊലീസ് എയ്ഡ് പോസ്റ്റ്  ഏതാനും  മാസങ്ങള്‍ക്ക്  മുമ്പ്  പഞ്ചായത്ത്  നവീകരിച്ചിരുന്നു.
ഈ ചരിത്രസ്മാരകങ്ങള്‍  സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെയും ചരിത്രകുതുകികളുടെയും ഏറെനാളത്തെ മുറവിളിയ്‌ക്കൊടുവിലാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് സ്മാരകങ്ങളുടെ  സംരക്ഷണം ഏറ്റെടുത്തത്. കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും കഴുക്കോലുകള്‍ മാറ്റി സ്ഥാപിക്കുകയും നിലത്ത് ടൈല്‍ വിരിക്കുകയും പെയിന്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തു.  ഇതിന് സമീപമുള്ള മറ്റൊരു സ്മാരകമായ അഞ്ചല്‍പെട്ടിക്ക് സംരക്ഷണ മേല്‍ക്കൂര നിര്‍മച്ചു.
തൊട്ടടുത്തുള്ള പുരാതനമായ കിണറിന് മുകളില്‍ ഇരുമ്പ്  വല സ്ഥാപിച്ചിട്ടുണ്ട്.   രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ നടത്തിയത്.തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്.കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും അതിര്‍ത്തിയായ ഇവിടെ കള്ളക്കടത്തുകള്‍ തടയാനും അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാനുമായാണ് ലോക്കപ്പടക്കമുള്ള പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.
പുകയില, ചെങ്കല്ല് തുടങ്ങിയവയായിരുന്നു അന്ന് അതിര്‍ത്തി കടത്തിയിരുന്നത്. ഐക്യ കേരളം നിലവില്‍ വന്നതോടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ സ്മാരകങ്ങള്‍ നശിക്കുകയായിരുന്നു.
ആകെ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ച്ചയുണ്ടായി ചുമരുകള്‍ പോലും നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു പൊലീസ് സ്റ്റേഷന്‍ കെട്ടിടമാണ് നവീകരിചച്ചത്.  പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയോ മുസിരിസ് പൈതൃക പദ്ധതിയില്‍ പെടുത്തുകയോ ചെയ്യണമെന്ന ജനാവശ്യത്തിന് നേരെ കണ്ണടക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  2 months ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  2 months ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  2 months ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  2 months ago