സംസ്ഥാന ചെസ്; ജില്ലയ്ക്ക് വേണ്ടി കരുക്കള്‍ നീക്കാന്‍ നാലു പേര്
തിരൂര്‍: തൃശൂരില്‍ നടക്കുന്ന സംസ്ഥാന ചെസ് ചാംപ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് നാലു പേര് മത്സരിക്കും. ജില്ലാ യൂത്ത് ചെസ്സ് അണ്ടര്‍ 25 വിഭാഗത്തില്‍ ചാംപ്യനായ തിരൂര്‍ സ്വദേശി ഹുസ്നുല്‍ നിസാം, നയന്‍ മേഘ കെ.എ (വണ്ടൂര്‍), നന്ദഗോപ സച്ചിന് ടി.കെ (കൊണ്ടോട്ടി), വിശ്വജിത്ത് ടി (പരപ്പനങ്ങാടി), എന്നിവരാണ് ആറ്, ഏഴ് തിയതികളിലായി നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയ്ക്കായി കരുക്കള്‍ നീക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 40 കളിക്കാര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് സംസ്ഥാനതല മത്സരത്തിലേക്ക് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബു ലാല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ബിനേഷ് ശങ്കര്‍, ജമാല്‍ മുഹമ്മദ്, സലീം പന്തക്കന്‍, കെ ബാലകൃഷ്ണന്, ടി.വി രാമകൃഷ്ണന്, ദേവാനന്ദ് കെ.സി, ആരോഗ്യവകുപ്പ് മാസ് മീഡിയേറ്റര്‍ സാദിക്കലി, ശിഹാബ് വി.കെ സംസാരിച്ചു. ചീഫ് ആര്‍ബിറ്റര്‍ ഗോവിന്ദന് കുട്ടി (ഫിഡെ ആര്‍ബിറ്റര്‍) ടൂര്‍ണമെന്റ് നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം മലപ്പുറം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി ദേവാനന്ദ് നിര്‍വഹിച്ചു. ടൂര്‍ണമന്റ് കോഡിനേറ്റര്‍ ബിനേഷ് ശങ്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."