മെഡിക്കല്‍ കോളജ്: സുരക്ഷാ ജീവനക്കാര്‍ സദാചാര പൊലിസ് ചമയുന്നതായി ആക്ഷേപം
മെഡിക്കല്‍ കോളജ്: സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും സുരക്ഷ ഒരുക്കേണ്ട സുരക്ഷാ ജീവനക്കാര്‍ സദാചാര പൊലിസ് കളിക്കുന്നതായി ആക്ഷേപം.
നിര്‍ധന കുടുംബങ്ങളില്‍ നിന്നും ചികില്‍സ തേടി എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മെഡിക്കല്‍കോളജിലെ ഒരു വിഭാഗം സുരക്ഷാ ജീവനക്കരേയും സര്‍ജന്‍മാരെയും കൊണ്ടു പൊറുതിമുട്ടിയതായായി ആക്ഷേപം.സന്ദര്‍ശകരെയും രേഗിയുടെ ബന്ധുക്കളെയും അത്യാഹിത വിഭാഗത്തിലും സംശയദൃഷ്ടിയോട് കൂടി വീക്ഷിക്കുകയും പ്രത്യേകിച്ച് യുവാക്കളെ പൊലിസിനെ വെല്ലുന്ന തരത്തില്‍ വിരട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി.
കഴിഞ്ഞ ദിവസം രാവിലെ അത്യാഹിത വിഭാഗത്തില്‍ ഡൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി യൂനിഫോം ഉപ്പേക്ഷിച്ച് സാധാരണ വേഷത്തില്‍ സന്ദര്‍ശകരെ പരിശേധിക്കുകയുംഅകാരണമായി സന്ദര്‍ശകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇത് ചോദ്യം ചെയ്തുവെങ്കിലും മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തിയതായും പരാതിയുര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പൊതുപരിപാടികളോ മന്ത്രിയുള്‍പ്പെടെയുള്ള വി.ഐ.പി സംഘം സന്ദര്‍ശനത്തിന് എത്തുമ്പോഴോ മാത്രമേ ഇവര്‍ യൂണിഫോം ധരിക്കാറുള്ളു. ഡ്യൂട്ടി സമയത്ത് കര്‍ശനമായി യൂണിഫോംധരിക്കണമെന്നിരിക്കെ ഇവരില്‍ പലരും സാധാരണ വേഷത്തിലാണ്ആശുപത്രിക്കുള്ളില്‍ ഡ്യൂട്ടി നോക്കുന്നത്.
രാവിലെ ഡ്യൂട്ടിക്ക് എത്തുന്ന ഇവര്‍ സീറ്റില്‍ ഉണ്ടാവാറില്ല. ആശുപത്രിയിലെ വിവിധവിഭാഗം മേധാവികള്‍ ഇവരെ കുറിച്ച് ചോദിച്ചാല്‍ കാംപസിലെ മോര്‍ച്ചറിയുള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടി സംബന്ധമായി നില്‍ക്കുകയാണെന്നാണ് സുരക്ഷാ ജീവനക്കാരെ കൊണ്ട് ഇവര്‍ മേലധികാരികളെ അറിയിക്കുന്നത്.
സന്ദര്‍ശിക്കാന്‍ എത്തുന്നവരെ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് ഉള്‍പ്പെടെ ആശുപത്രിക്ക് പേര്‌ദോശം ഉണ്ടാക്കുന്ന തരത്തിലാണ് സുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്നു വാങ്ങാനായി കുറിപ്പടി നല്‍കുമ്പോള്‍ യൂണിഫോം ധരിക്കാതെ നില്‍ക്കുന്നവര്‍ ഈ കുറിപ്പടി വാങ്ങി പരിശോധിക്കുകയും ഇവര്‍ നിര്‍ദ്ദേശിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി മരുന്നു വാങ്ങാന്‍ രോഗികളുടെ ബന്ധുക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."