HOME
DETAILS

നാടിന് ഭൗതികവും മാനസികവുമായ പുനര്‍നിര്‍മാണമാണ് ആവശ്യം: മന്ത്രി

  
backup
October 18 2018 | 09:10 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b5%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b5%e0%b5%81

തൃശൂര്‍: പ്രളയാനന്തരം നാടിന് ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മിതിയാണ് ആവശ്യമെന്ന് പൊതുവിദ്യാഭ്യസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ജില്ലയില്‍ പ്രളയാനന്തര പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കലാ, സാംസ്‌കാരിക പരിപാടികളുടെ നടത്തിപ്പിനായി തൃശൂരില്‍ നടത്തിയ ജനപ്രതിനിധി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ വന്നുചേര്‍ന്ന അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് പ്രളയത്തിനു മുന്‍പും ശേഷവും എന്നുള്ള അക്കാദമിക് സമീപനം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം.
വാര്‍ഡ് തലം മുതല്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കി ഒരു വര്‍ഷത്തിനകം ഓരോ ഇടവും പൂര്‍വസ്ഥിതിയിലാക്കണം. പ്രളയമുണ്ടാക്കിയ ആഘാതം മനസില്‍ കണ്ടുവേണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയൊരു ദുരന്തത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണ് ജനകീയ കൂട്ടായ്മയിലൂടെ കൈവരിക്കേണ്ടത്. ഭൗതികം, മാനസികം, പ്രതിരോധം, അഭിമുഖീകരിക്കല്‍ മുതലായ ക്രമീകരണങ്ങളിലൂടെ വേണം നാളേക്കു വേണ്ടി ഒരുങ്ങാനെന്നും താഴെത്തട്ടു മുതല്‍ സാംസ്‌കാരികാശയങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രളയത്തിലകപ്പെട്ട ജില്ലയെ കരകയറ്റാന്‍ സാംസ്‌കാരിക വിഭവശേഷിയും ഉപയോഗപ്പെടുത്തും. ജില്ലയുടെ സാംസ്‌കാരിക തലവും ഉയര്‍ത്താനാണിത്. ഇതിലൂടെ ജില്ലയിലെ മുഴുവന്‍ കലാ, സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഒരു മാസം നീളുന്ന കലാപരിപാടികള്‍ സംഘടിപ്പിക്കും.
പ്രളയവുമായി ബന്ധപ്പെട്ടുള്ള രണ്ടു പുസ്തകങ്ങള്‍ തയാറാക്കി വീടുവീടാന്തരം വില്പന നടത്തുകയും ചെയ്യും. പുനര്‍ നിര്‍മാണത്തിന്റെ ദര്‍ശനമുള്‍ക്കൊണ്ട് പരമാവധി തുകയുടെ സമാഹരണമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിനെ യാന്ത്രികമായി മാറ്റാതെ ജനകീയ പങ്കാളിത്തത്തോടെ തന്നെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
യൂനിസെഫ് കേരളത്തിലെ പ്രളയത്തെ കുറിച്ച് കണ്ടെത്തിയത് പ്രളയം ബാധിച്ച മറ്റ് രാഷ്ട്രങ്ങളിലേതു പോലെ പ്രളയാനന്തരം കുട്ടികള്‍ പഠനം നിര്‍ത്തിയിട്ടില്ലെന്നാണ്. തകര്‍ന്ന സ്‌കൂളുകള്‍ പണിതോ, ലൈബ്രറികള്‍ നവീകരിച്ചോ എന്നതിലുപരി കുട്ടികള്‍ക്ക് പഠനം നിര്‍ത്താതെ തുടരുന്നത് സ്വീകാര്യമായ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. ഡോ. പി.കെ ബിജു എം.പി, എം.എല്‍.എമാരായ ഇ.ടി ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി.ആര്‍ സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്ടര്‍ ടി.വി അനുപമ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago