സി.പി.എമ്മില്‍നിന്ന് രജിവച്ച് സി.പി.ഐയില്‍ ചേര്‍ന്നു
നെല്ലായ: സി.പി.എം നേതൃത്വം തുടര്‍ന്നുവരുന്ന ഏകാധിപത്യപരവും ജനവിരുദ്ധവുമായ നയങ്ങളില്‍ പ്രതിഷേധിച്ച് നൂറോളം പേര് സി.പി.ഐയില്‍ ചേര്‍ന്നു. സി.പി.എം വിട്ട് വരുന്നവരെ സ്വീകരിക്കുന്നതിനായി പേങ്ങാട്ടിരിയില്‍ ചേര്‍ന്ന സ്വീകരണ പൊതുയോഗത്തില്‍ സി.പി.ഐ കേന്ദ്ര കണ്ട്രോള് കമ്മിഷന് അംഗം പന്ന്യന്‍ രവീന്ദ്രന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ സി.പി.ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. യോഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ബിജു മാസ്റ്റര്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണ്ഡലം സെക്രട്ടറി ഇ.പി ശങ്കരന്, ഒ.കെ സെയ്തലവി, ദിലീപ്, ഗോപിനാഥന്, എന്‍.കെ.രാജന്, വി.സിന്ധു സംസാരിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ആളുകളാണ് സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നിട്ടുള്ളത്. നെല്ലായയില്‍ സി.പി.എമ്മില്‍ തുടരുന്ന പ്രശ്നങ്ങളും പഞ്ചായത്ത് ഭരണ സമിതിയിലെ ഏകാധിപത്യ പ്രവണതയുമാണ് സി.പി. എമ്മില്‍നിന്ന് ആളുകള്‍ സി.പി.ഐലേക്ക് ഒഴുകാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."