HOME
DETAILS
MAL
ചന്ദ്രയാന്‍-2 പകര്‍ത്തിയ ആദ്യചിത്രം പുറത്ത്
backup
August 22 2019 | 19:08 PM
ബംഗളൂരു: ചന്ദോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ രണ്ട് പേടകം പകര്‍ത്തിയ ചന്ദ്രന്റ ആദ്യചിത്രം ഐ.എസ്.ആര്.ഒ പുറത്തു വിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കി.മീറ്റര്‍ അകലെ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്.
അപ്പോളോ ഗര്‍ത്തം, മെര് ഓറിയന്റല്‍ എന്നിവ ഉള്‍പ്പെടുന്നവ ചിത്രത്തില്‍ കാണാം.
ഇക്കഴിഞ്ഞ 20ന് രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചത്. 21ന് ചന്ദ്രയാന്റെ സഞ്ചാര പഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ചന്ദ്രയാന്‍ ചന്ദനില്‍ നിന്ന് 118 കി.മീറ്റര്‍ അടുത്ത ദൂരവും 4412 കി.മീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."