HOME
DETAILS

നീലേശ്വരം മത്സ്യമാര്‍ക്കറ്റ്: സര്‍വകക്ഷി കര്‍മസമിതി രൂപീകരിച്ചു

  
backup
June 07 2017 | 21:06 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95-2

 

 


നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനിലെ പുതുതായി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് നിലനിര്‍ത്താനും മത്സ്യ വില്‍പന തൊഴിലാളികളുടെ സംരക്ഷണത്തിനുമായി കര്‍മസമിതി രൂപീകരിച്ചു. മത്സ്യ മാര്‍ക്കറ്റ് പൊളിച്ചുനീക്കണമെന്ന കോടതി വിധിയെ തുടര്‍ന്നാണു രാഷ്ട്രീയ കക്ഷികളുടെ സഹായം തേടി മത്സ്യവിതരണ സംഘം സര്‍വകക്ഷി യോഗം വിളിച്ചത്.
മത്സ്യവിതരണത്തിനായി എത്രയും പെട്ടെന്നു തന്നെ സ്ഥിരം സംവിധാനമൊരുക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു.
എറുവാട്ട് മോഹനന്‍ ചെയര്‍മാനും നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് മത്സ്യവിതരണ സംഘം സെക്രട്ടറി കെ.എം തമ്പാന്‍ കണ്‍വീനറുമായാണു സമിതി. സംഘം പ്രസിഡന്റ് വി. ദേവകി അധ്യക്ഷയായി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞിക്കൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്‍, സി. മാധവി, രാഷ്ട്രീയ നേതാക്കളായ പി. രാമചന്ദ്രന്‍, ഇബ്രാഹിം പറമ്പത്ത്, രമേശന്‍ കരുവാച്ചേരി, വെങ്ങാട്ട് കുഞ്ഞിരാമന്‍, ധീവരസഭ പ്രസിഡന്റ് കോട്ടപ്പുറം തമ്പാന്‍, പ്രദീപന്‍ മരക്കാപ്പ്, സുധാകരന്‍ കൊട്ര, പി. സാമിക്കുട്ടി, ജോണ്‍ ഐമന്‍, സി. രാഘവന്‍, വി.വി ഗോവിന്ദന്‍, ഇ.കെ കുഞ്ഞബ്ദുല്ല, തമ്പാന്‍ കൊക്കോട്ട്, ശശി, നീലേശ്വരം റോട്ടറി ക്ലബ് ഭാരവാഹികളായ പി.ഇ ഷാജിത്ത്, എന്‍. ലക്ഷ്മിനാരായണ പ്രഭു, കെ. തമ്പാന്‍, വല്‍സന്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ 26 തൊഴിലാളികളും പങ്കെടുത്തതോടെ മണിക്കൂറുകളോളം മാര്‍ക്കറ്റ് നിശ്ചലമായി. യോഗ വിവരം അറിയിച്ച് ഇവര്‍ ഇവിടെ ബോര്‍ഡും സ്ഥാപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  3 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  3 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  3 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 days ago