ഗുജറാത്തില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലിസ് കോണ്‍സ്റ്റബിളിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം; മുസ്ലിമായതിനാലാണ് ആക്രമിക്കപ്പെട്ടതെന്ന് പൊലിസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലിസ് കോണ്‍സ്റ്റബിളിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആള്‍ക്കൂട്ട ആക്രമണം. 44 കാരനായ ആരിഫ് ഇസ്മാഈല്‍ ശൈഖ് ആണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ആക്ഷേപങ്ങള്‍ ചൊരിഞ്ഞ ശേഷം മര്‍ദിക്കുകയുമായിരുന്നുവെന്ന് ആരിഫ് പറഞ്ഞു.
യൂനിഫോണില്‍ ഇരിക്കുമ്പോഴാണ് മര്‍ദനമെന്നും അക്രമികള്‍ തന്നെയും തന്റെ മതവിശ്വാസത്തെയും ആക്ഷേപിച്ചെന്നും അവര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായും ആരിഫ് ഇന്ത്യാടുഡേയോടു പറഞ്ഞു. മുസ്ലിമായതിനാലാണ് സംഘം തന്നെ ആക്ഷേപിച്ചതും മര്‍ദിച്ചതുമെന്നും ആരിഫ് മൊഴി നല്കി. ആക്രമണത്തില്‍ ആരിഫിന്റെ മുഖത്തും വായിലും മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പാനിഗേറ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്ചെയ്തു.
അടുത്തിടെ വഡോദരയില്‍ ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ മൂന്നു മുസ്ലിം യുവാക്കളെ സംഘ്പരിവാര്‍ അക്രമികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു.
Gujarat constable assaulted, alleges attacked for being Muslim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."