യാത്രക്കാര്‍ക്ക് ഭീഷണിയായി ജില്ലാ കോടതിക്കു മുന്നിലെ അപകടവളവ്
തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിക്കു മുന്നില്‍ ദേശീയ പാതയിലെ അപകട വളവ് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. കോടതി കാര്യങ്ങള്‍ക്ക് ദിനംപ്രതി എത്തുന്നവര്‍ ഈ വളവിലൂടെ റോഡ് മുറിച്ചുകടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്. കോടതിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നവരും ഇതുവഴി റോഡ് മുറിച്ച് കടന്ന് വേണം പോകാന്‍. ദേശീയപാതകളിലെ വളവ് നിവര്ക്കാന് നേരത്തെ തീരുമാനിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടെയും പരിശോധന നടത്തി അപകട വളവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കോടതിയുടെ സ്ഥലം വിട്ടുകിട്ടിയാല്‍ മാത്രമേ വളവ് നിവര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് എഴുതിയെങ്കിലും സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു. അപകടം പതിയിരിക്കുന്ന ഈ വളവ് ഇനിയും നിവര്ത്തില്ലെങ്കില് ഇവിടെ കാല് നടയാത്ര ദുസ്സഹമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."