സ്വര്‍ണവില കുതിച്ചുകയറുന്നു
കൊച്ചി: പിടിതരാതെ സര്‍ണവില കുതിച്ചുകയറുന്നു. ഇന്നലെ പവന് 320 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയായ 28,640ല്‍ എത്തി. ആഭരണ വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഗ്രാം സ്വര്‍ണം 3,580 രൂപയില്‍ കേരളത്തില്‍ വ്യാപാരം നടന്നു. 40 രൂപയാണ് ഒരു ഗ്രാമിനു വര്‍ധിച്ചത്.
ആഗോള സാമ്പത്തികരംഗത്ത് നേരിട്ട തളര്‍ച്ചയാണ് സ്വര്‍ണത്തിന്റെ വിലവര്‍ധനവിനു കാരണമായി ചുണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച സര്‍ണവില 320 രൂപ വര്‍ധിച്ച് 28,320ല്‍ എത്തിയിരുന്നു. ഈ മാസത്തിന്റെ ആദ്യ വാരത്തില്‍ 25,920 രൂപയായിരുന്നു സ്വര്‍ണവില.
കഴിഞ്ഞ 25 ദിവസങ്ങള്‍ക്കുള്ളില്‍ 2,720 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനു രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്ന നിരക്കിലാണ്. ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഔണ്‍സിന് 1555 ഡോളര്‍ വരെയായി ഉയരുകയും യൂറോപ്യന്‍ വിപണിയില്‍ 1529 ഡോളറായി താഴുകയും ചെയ്തു. ആഗോള സാമ്പത്തികരംഗത്തെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തെ എല്ലാവരും കാണുന്നത്. ഇതോടെ സ്വര്‍ണം വാങ്ങുന്നതിന്റെ അളവും ആഗോളതലത്തില്‍ വര്‍ധിച്ചു. ഇതാണ് വിലവര്‍ധനവിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."