മലയാള ഭാഷ നിര്‍ബന്ധമാക്കല്‍ ഓര്‍ഡിനന്‍സ്; അതിര്‍ത്തി ബന്ദില്‍ ഗതാഗതം നിലച്ചു
കാസര്‍കോട്: ജില്ലയിലെ കന്നഡ ഭാഷാ വിദ്യാലയങ്ങളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന ഓര്ഡിനന്സിനെതിരേയും വിവിധ ആവശ്യങ്ങളുന്നയിച്ചും കര്‍ണാടക സംരക്ഷണ വേദികെ ആഹ്വാനം ചെയ്ത അതിര്‍ത്തി ബന്ദില്‍ വാഹന ഗതാഗതം നിലച്ചു. ഉഡുപ്പി ക്ലോക്ക് ടവര്‍ പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് തലപ്പാടി ടോള്‍ ഗേറ്റില്‍ സമാപിച്ചു. തുടര്‍ന്നു തലപ്പാടി ടോള്‍ ഗേറ്റില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. സമരത്തിനു മുന്‍ കര്‍ണാടക എം.എല്‍.എ നാഗരാജ് വാട്ടാള്‍, കര്‍ണാടക സംരക്ഷണ വേദികെ പ്രസിഡന്റ് പ്രവീണ്‍ ഷെട്ടി, സാറാ ഗോവിന്ദു എന്നിവര്‍ നേതൃത്വം നല്കി.
ജില്ലയിലെ ചന്ദ്രഗിരി പുഴയുടെ വടക്കു ഭാഗത്തുള്ള പ്രദേശങ്ങള്‍ കര്‍ണാടകയോടു ചേര്‍ക്കുക, മഹാനദി വെള്ളം ഗോവയുമായി പങ്കിടുന്നത് അവസാനിപ്പിക്കുക, ബലേഗാവിലിലെ മവോവാദികളുടെ ആക്രമണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരം കണക്കിലെടുത്ത് കര്‍ണാടക സേരള പൊലിസുകാര്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മംഗളൂരുവില്‍ നിന്നും കാസര്‍കോടേക്കും തിരിച്ചുമുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വിസ് നടത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."