അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
കാബൂള്‍: ഭീകരാവാദ ആക്രമണങ്ങള്‍ക്കിടെ രണ്ട് ദിവസമായി നടന്ന അഫ്ഗാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വോട്ടെടുപ്പ് നടന്നത് ശനിയാഴ്ചയായിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് വോട്ടെടുപ്പ് ഇന്നലെ വൈകിട്ട് ആറ് വരെ നീട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ വോട്ടെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ളവയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 250 പോളിങ് സ്റ്റേഷനുകളില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡപ്യൂട്ടി വക്താവ് സബീഹുല്ല സാദത്ത് പറഞ്ഞു.
വോട്ടെടുപ്പ് നീട്ടിയത് അന്തിമഫലം പുറത്തുവിടുന്നതിന് തടസമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണെല്‍ ആരംഭിച്ചെങ്കിലും പ്രാഥമിക തെരഞ്ഞെടുപ്പ് ഫലം 20 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് പുറത്തുവിടുക. ഡിസംബര്‍ 20നാണ് അന്തിമ ഫലം പുറത്തുവരുക. അഫ്ഗാനില്‍ 90 ലക്ഷം വോട്ടര്‍മാരാണുള്ളത്. 417 വനിതകള്‍ ഉള്‍പ്പെടെ 2500 സ്ഥാനാര്‍ഥികളാണുള്ളത്. 250 പാര്‍ലമെന്റ് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കിഴക്കന്‍ അഫ്ഗാനില്‍ റോഡ് അരികിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. നാംഗര്‍ഹാറിലെ മാമന്റിലാണ് സ്‌ഫോടനമുണ്ടായത്.
ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാത്രം 200 ആക്രമണങ്ങളാണ് രാജ്യത്തുണ്ടായതെന്ന് ആഭ്യന്തര ഉപമന്ത്രി അക്തര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."