ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ബുധനാഴ്ച വരേ നീട്ടി, മാധ്യമങ്ങള്‍ ക്രൂരമായ രീതിയില്‍ വാര്‍ത്തകള്‍ മെനയുന്നുവെന്ന് കുടുംബം
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ പി. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് സുപ്രിം കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ബുധനാഴ്ച ദീര്‍ഘിപ്പിച്ചു.
ജസ്റ്റിസ് ഭാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്. അതേസമയം ചിദംബരത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ രണ്ട് ഹരജികളില്‍ വാദം കേള്‍ക്കുമെന്ന് ബെഞ്ച് അറിയിച്ചു. റിമാന്‍ഡ് ചോദ്യം ചെയ്തുകൊണ്ടുള്ള ചിദംബരത്തിന്റെ ഹരജിയും ഇതോടൊപ്പം പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചിദംബരത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രിം കോടതിയില്‍ ഹാജരാകുന്നത്.
കഴിഞ്ഞ ഡിസംബറിലും ഈ വര്‍ഷം ജനുവരി ഒന്ന്,21 തീയതികളിലും കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചിദംബരത്തെ ചോദ്യം ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട ഒരഹരജിയും കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരാകുന്നത്.
അതിനിടയില്‍ ചിദംബരത്തിനെതിരേ മാധ്യമങ്ങള്‍ അടിസ്ഥാന രഹിതവും ക്രൂരവുമായ രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പൈശാചികവല്‍കരിക്കാനും അപമാനിക്കാനുമുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യം മനസിലാകുന്നുണ്ട്. എന്നാല്‍ അപകീര്‍ത്തിക്കെതിരേ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും കുടുംബം പ്രസ്താവനയില്‍ ആരോപിച്ചു.
കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഓരോ വ്യക്തിയും നിരപരാധിയാണെന്ന് കരുതപ്പെടുന്നു എന്ന് പറഞ്ഞ കുടുംബം, ആത്യന്തികമായി സത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി. 50 വര്‍ഷത്തോളമായി ചിദംബരം പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, സത്യസന്ധത, രാജ്യത്തിനായി ചെയ്ത സംഭാവന എന്നിവ അപമാനകരമായ ഒരു പ്രചാരണത്തിലൂടെ തുടച്ചുമാറ്റാന്‍ കഴിയില്ലെന്നും കുടുംബം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."