ഖാന്‍ അല്‍അഹ്മര്‍ തകര്‍ക്കുന്നത് നീട്ടിവച്ചു
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമമായ ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കുന്നത് ഇസ്‌റാഈല്‍ നീട്ടിവച്ചു. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിനുമായുള്ള കൂടിക്കാഴ്ച ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്.
ഖാന്‍ അല്‍ഹമ്മറിലുള്ളവരെ ഉടന്‍ ഒഴിപ്പിക്കും. അത് കോടതിയുടെ ഉത്തരവും തങ്ങളുടെ നയവുമാണ്. അത് നടപ്പിലാക്കും. ഒഴിപ്പിക്കലിന്റെ ദിവസം കാബിനറ്റ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശം തകര്‍ക്കല്‍ നീട്ടിവയ്ക്കുന്നത് ചര്‍ച്ചക്കും പുതിയ ധാരണയിലും എത്താനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
കിഴക്കന്‍ ജറൂസലമിന് സമീപത്തുള്ള വടക്കന്‍ പ്രദേശമാണ് ഖാന്‍ അല്‍ അഹ്മര്‍. പ്രദേശം തകര്‍ക്കുന്നതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
പുതിയ തിയതി പ്രഖ്യാപിക്കുന്നതുവരെ ഖാന്‍ അല്‍ അഹ്മറിലെ ഒഴിപ്പിക്കല്‍ നീട്ടിവയ്ക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
ഒക്ടോബര്‍ ഒന്നോടെ ഖാന്‍ അല്‍ അഹ്മറില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പ്രാദേശിക വാസികള്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇസ്‌റാഈല്‍ കുടിയേറ്റ പ്രദേശമായ മാല്‍ അദൂമിം, കഫര്‍ അദൂമിം എന്നീ നഗരങ്ങള്‍ക്കിടിയിലെ പ്രദേശമാണ് ഖാന്‍ അല്‍ അഹ്മര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."