പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപേയ കേസില്‍ പ്രധാനപ്രതിയുടെ പിതാവ് അറസ്റ്റില്‍
പറവുര്‍: പെണ്‍കുട്ടിയെ തണ്ടിക്കൊണ്ട് പോയ കേസിലെ പ്രധാന പ്രതിയുടെ പിതാവിനെ പറവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. വെടിമറ കാഞ്ഞിരപറമ്പില്‍ കെ.എസ് ബിജിലി (54) യെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് പിതാവിനെ ഭീഷണിപെടുത്തിയും വീട് തല്ലിതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിജിലിക്കും മകന് അബ്ദുള്ളക്കുമെതിരേ ആലങ്ങാട് പൊലിസും കേസെടുത്തിരുന്നു.
കഴിഞ്ഞ മാസം 24ന് മാതാപിതാക്കളോടൊപ്പം കാറില്‍ പോകവേ പെരുവാരത്ത് വച്ച് കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ച സംഘം വാഹനം തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു കാറില്‍ കയറ്റി തട്ടികൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബിജിലിയുടെ മകന് അബ്ദുള്ളയുടെ സംഘമാണ് തട്ടികൊണ്ടു പോയതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തിവരവേ എല്ലാവരും ഒളിവില്‍ പോയി. ഇതിനിടെ ഒരു പ്രതിയെ പൊലിസ് പിടികൂടിയെങ്കിലും മറ്റു പ്രതികളെ പിടി കുടുന്നതിനായി ജീപ്പില്‍ കൊണ്ട് പോകവെ വെടിമറയില്‍ വച്ച് എസ്.ഐ രഞ്ചനെ ചവിട്ടി വീഴ്ത്തിയ ശേഷം വിലങ്ങോട് കൂടി രക്ഷപെട്ടിരുന്നു.
ബിജിലിയെ പൊലിസ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലിസ് നല്കിയ അപേക്ഷ പരിഗണിച്ച് ബിജിലിയെ ഒരു ദിവസം കുടി കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. എം.എല്‍.എയുടേയും നഗരസഭയുടേയും കരാറുകാരനായ ബിജിലി നഗരസഭ ഉദ്യോഗസ്ഥരേയും കെ.എസ്.ഇ.ബി ജീവനക്കാരേയും മര്‍ദിച്ച കേസില്‍ ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായിരുന്ന ഇയാള്‍ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് എല്ലാ കേസില്‍ നിന്നും തടി ഊരിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."