എയര്‍പോര്‍ട്ട് മാര്‍ച്ച്: ഇന്ന് മഹല്ലുകളില്‍ ഉദ്‌ബോധനം നടക്കും
കോഴിക്കോട്: 'ഫാസിസത്തിന് മാപ്പില്ല; നീതിനിഷേധം നടപ്പില്ല' എന്ന സമരാഹ്വാനവുമായി ബദര്‍ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് നടത്തുന്ന മാര്‍ച്ചിന് വന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലാ തലങ്ങളില്‍ നടന്ന സമരസംഗമങ്ങള്‍ക്ക് ശേഷം മേഖലാ തലങ്ങളില്‍ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. മഹല്ല് തലങ്ങളില്‍ ഇന്ന് ജുമുഅക്ക് വരുന്ന വിശ്വാസികളോട് പ്രത്യേകം ഉദ്‌ബോധനം നടത്താന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജംഇയ്യത്തുല്‍ ഖുത്വബാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ഥിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ സംഘടനാ നേതാക്കളുടെ ശബ്ദ സന്ദേശങ്ങള്‍ വൈറലായിട്ടുണ്ട്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് തന്ത്രത്തിനെതിരേ ശക്തമായ സമരാഹ്വാനവുമായിട്ടാണ് എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തുന്നത്.
വര്‍ഗീയ വാദികള്‍ നടത്തുന്ന കൊലപാതകങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേരളീയ മുസ്്‌ലിം യുവതയുടെ ശക്തമായ പ്രതിഷേധമായി എയര്‍പോര്‍ട്ട് മാര്‍ച്ച് മാറുമെന്ന് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു.
തിങ്കളാഴ്ച കാലത്ത് ഒന്‍പതിന് കൊളത്തൂര്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."