HOME
DETAILS
MAL
ജനങ്ങളോടുള്ള വെല്ലുവിളി: എം.കെ മുനീര്‍
backup
June 09 2017 | 02:06 AM
കോഴിക്കോട്: കേരളമാകെ മദ്യമൊഴുക്കാനുള്ള ഇടതുമുന്നണി തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. ഇടതുമുന്നണി യോഗവും തീരുമാനവും ബാര്‍ ഉടമകളുമായുള്ള അവിശുദ്ധ കരാര്‍ പരസ്യപ്പെടുത്തുന്ന ചടങ്ങ് മാത്രമായി മാറി.
ഘട്ടംഘട്ടമായുള്ള മദ്യനിരോധനമെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് നടപ്പാക്കിയ മദ്യനയം കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റം ദൃശ്യമാകുന്ന വേളയിലാണ് മദ്യമൊഴുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാട് നന്മയിലേക്ക് മുന്നേറാന്‍ ആഗ്രഹിക്കുമ്പോള്‍ ബാറുടമകള്‍ക്കുവേണ്ടി കറുത്ത നാളുകളിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള നീക്കം അംഗീകരിക്കാനാകില്ല. നവകേരളം പടുത്തുയര്‍ത്താന്‍ എല്ലാം ശരിയാക്കാനിറങ്ങിയവര് കേരളീയരെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."