മഴയേറ്റു നശിക്കാനൊരു മഴവെള്ള സംഭരണി
ആലക്കോട്: ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍ മുറ്റത്തെ മഴ വെള്ള സംഭരണി ഉപയോഗ ശൂന്യമായി. പഞ്ചായത്തു ഫണ്ടില്‍ നിന്നു പതിനായിരങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച സംഭരണി ഇപ്പോള്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്.
കമ്മ്യൂണിറ്റി ഹാളിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴ വെള്ളം സംഭരണിയിലേക്ക് എത്താനായി സ്ഥാപിച്ച പി.വി.സി പൈപ്പുകള്‍ തകര്‍ന്നതും സംഭരണിയുടെ നാശത്തിനു കാരണമായി. സംഭരണിയുടെ ചുറ്റും കാടു പിടിച്ചു കിടക്കുന്നതിനാല്‍ ഈ പ്രദേശം ഇഴജന്തുക്കളുടെ താവളമാണ്. വര്‍ഷം തോറും പതിനായിരക്കണക്കിനു രൂപ ഇതിന്റെ അറ്റകുറ്റപണികള്‍ക്കായി മാറ്റി വെക്കാറുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത്തരം പ്രവൃത്തികളൊന്നും ഇവിടെ നടക്കാറില്ല. വേനല്‍ക്കാലമായാല്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്നു ഈ മഴവെള്ള സംഭരണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."