HOME
DETAILS

പശുഭീകരത: ഒന്നാം പ്രതി കീഴടങ്ങി

  
backup
August 30 2019 | 17:08 PM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%80

 

ബദിയഡുക്ക (കാസര്‍കോട്): പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് 50,000 രൂപ തട്ടിയെടുക്കുകയും വാഹനവുമായി കടന്നുകളയുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കീഴടങ്ങി. വിട്ടള കല്ലടുക്ക ഹനുമാന്‍ നഗറിലെ അക്ഷയ് (27) ആണ് ബദിയഡുക്ക പൊലിസില്‍ കീഴടങ്ങയത്. കേസിലെ മറ്റു രണ്ടു പ്രതികളായ അഡ്യനടുക്ക കുഞ്ഞിപാറയിലെ ഗണേശ.സി.എച്ച് (25), അഡ്യനടുക്കയിലെ രാജേഷ് (21) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.


കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ്(30) എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂണ്‍ 24 നു രാവിലെ അഡ്യനടുക്ക മഞ്ചനടുക്കയിലാണ് കേസിനാസ്പദമായ സംഭവം. വളര്‍ത്തുന്നതിനുവേണ്ടി രണ്ടു പശുക്കളെയും ഒരു കിടാവിനെയുമായി കര്‍ണാടകയില്‍ നിന്നും വരികയായിരുന്നു വാഹനത്തിലുള്ളവര്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ പ്രതികള്‍ പശുക്കടത്ത് ആരോപിച്ചു വാഹനത്തിലുള്ളവരെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. പശുക്കളും വാഹനവുമായി സംഘം കടന്നുകളയുകയും ചെയ്തു.


അതിനിടെ ബദിയടുക്ക പൊലിസ് സംഭവത്തില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച് ഇതേ സംഘത്തിന്റെ നേതൃത്വത്തില്‍ പിറ്റേ ദിവസം വിട്ടള ഭാഗത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുകയും കേരള ആര്‍.ടി.സി ബസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കേസില്‍ നിന്ന് ഇവരെ ഒഴിവാക്കാന്‍ മംഗളൂരുവിലെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കള്‍ സമീപിച്ചിരുന്നുവെങ്കിലും പൊലിസ് വഴങ്ങിയില്ല. തുടര്‍ന്ന് പ്രതികള്‍ കാസര്‍കോട് ജില്ലാ കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. മുന്‍പ് അറസ്റ്റിലായ പ്രതികളും പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  6 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  19 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  23 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  39 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago