എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഇന്ന്
ഹരിപ്പാട്: എസ്.എഫ്.ഐ 42-ാമത് ജില്ലാ സമ്മേളനം ഇന്നും നാളെയും ജി.ഭുവനേശ്വരന്‍ നഗറില്‍ (റീന്‍ പാലസ് ആഡിറ്റോറിയം) നടക്കും, 9 ന് റജിസ്ട്രേഷന്, 9.30 ന് പുഷ്പാര്‍ച്ചന പ്രതാക ഉയര്‍ത്തല്‍, 10 ന് രക്തസാക്ഷി പ്രമേയം, അനുശോചന പ്രമേയം, പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറാര്‍ പി.ബിജു ഉദ്ഘാടനം ചെയ്യും.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.എസ്.അരുണ്‍കുമാര്‍ അധ്യക്ഷനാകും. സ്വാഗതസംഘം ചെയര്മാന് ടി.കെ.ദേവകുമാര്‍ സ്വാഗതം പറയും. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.എസ്.എഫ്.ഐ കേ ന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സല് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുംകും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച പൊതുചര്‍ച്ച, മറുധി, പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരെഞ്ഞെടുപ്പ്, പ്രമേയ അവതരണം എന്നിവ നടക്കും. സ്വാഗത സംഘം സെക്രട്ടറി എം.സോമന് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."