കണ്ണൂര്‍ സര്‍വകലാശാലയില്‍ ആധുനിക സിന്തറ്റിക് ട്രാക്ക് നിര്‍മാണം പുര്‍ത്തിയായി
ധര്‍മശാല: അത്യാധുനിക ഭൗതീക സൗകര്യങ്ങളുമായി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ സിന്തറ്റിക് ട്രാക്ക് പ്രവര്‍ത്തന സജ്ജമായി. ആറ് കോടിയോളം രൂപ ചെലവിട്ടാണ് ട്രാക്ക് ഒരുക്കിയത്.
2014 ല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഖാദര്‍ മാങ്ങാടിന്റെ കാലത്താണ് സര്‍വ്വകലാശാലക്ക് അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക് വേണമെന്ന ആശയം ഉയര്‍ന്നത്. ഇത് സഫലമാക്കുന്നതിന് ആ വര്‍ഷം തന്നെ സംസ്ഥാന ഫണ്ടില്‍ നിന്നു ആറ് കോടി രൂപ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. 2016 മെയ് മാസം തുടങ്ങിയ പ്രവൃത്തി രണ്ട് വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കാനായി. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. അത്‌ലറ്റിക്‌സ്, വോളിബോള്‍, ഫെന്‍സിങ്ങ്, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയ ഇനങ്ങളിലെല്ലാം നിരവധി ദേശീയ ചാംപ്യന്‍പട്ടം നേടിയ കണ്ണൂര്‍ സര്‍വ്വകലാശാല കായിക വിഭാഗത്തിന് ഭാവിയില്‍ ഈ ട്രാക്കിലൂടെ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഇതോടെ ബി ക്ലാസ്സ് മല്‍സരങ്ങള്‍ക്കും ഇനി ഈ സ്റ്റേഡിയത്തില്‍ വേദിയൊരുക്കാം. 400 മീറ്റര്‍ നീളമുള്ള എട്ട് ട്രാക്കുകള്‍, ജംപ്, ത്രോ എന്നിവക്കാവശ്യമായ സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ട്രാക്കിന് പത്ത് വര്‍ഷത്തെ ഗ്യാരന്റിയാണ് കരാറുകാര്‍ നല്‍കിയിട്ടുള്ളത്. സ്റ്റേഡിയത്തിനോട് ചേര്‍ന്ന് വിശാലമായ പവലിയനും അത്‌ലറ്റുകള്‍ക്കുള്ള മികച്ച സൗകര്യങ്ങളുള്ള ഡ്രസ് മുറികളും ഇവിടെയുണ്ട്. മലബാറിന്റെ വിദ്യാഭ്യാസകായിക രംഗത്തെത്ത പിന്നോക്കാ സ്ഥയ്ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് വി.സി. പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, കായിക വിഭാഗം ഡയറക്ടര്‍ പി.ടി ജോസഫ് എന്നിവര്‍ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോട് സ് ഇന്‍ഫ്രാ കമ്പനിയാണ് കരാറുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."