അച്ഛനും മകനും വൃക്ക രോഗികള്‍; ദുരിതം വിട്ടുമാറാതെ കുടുംബം
പാലക്കാട്: അച്ഛന്റെയും മകന്റെയും വൃക്കകള്‍ തകരാറിലായതോടെ ദുരിതക്കയത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഒരു കുടുംബം. പെരുവെമ്പ് തണ്ണിശ്ശേരി ചേന്നംകോട് വീട്ടില്‍ ബാലനും മകന്‍ രതീഷിനും ആണ് ഈ ദുരവസ്ഥ. കൂലിപ്പണിക്കാരനായ ബാലന്‍ മൂന്നുവര്‍ഷമായി വൃക്ക രോഗത്തിന് ചികിത്സ തേടുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് ആവശ്യം വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതിനിടെയാണ് മകന്‍ രതീഷിനും സമാന അവസ്ഥയുണ്ടാവുന്നത്.
മൂന്നുമാസമായി രതീഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്രനാളിയിലെ പഴുപ്പ് കാരണം വൃക്ക മാറ്റിവക്കല്‍ നീണ്ടുപോവുകയും, ഡയാലിസിസ് തുടച്ചയായി ചെയ്തു വരികയും ചെയ്യുന്നു. പ്ലസ് വണ്‍ പഠനം തുടര്‍ന്ന്‌കൊണ്ടിരിക്കെ രോഗ ബാധിതനായ രതീഷിന് തുടര്‍ന്ന് സ്‌കൂളില്‍ പോകാനും കഴിയാത്ത അവസ്ഥയാണ്. രണ്ടു പേര്‍ക്കും ഡയാലിസിസിന് ഒന്നിടവിട്ട ദിവസങ്ങളില്‍ നല്ലൊരു തുക ചെലവ് വരുന്നുണ്ട്. അതിനിടയ്ക്ക് മെഡിക്കല്‍ കോളജില്‍നിന്ന് പോണ്ടിച്ചേരി ജിപ്‌മെര്‍ ആശുപത്രിയിലേക്ക് ചികിത്സ മാറ്റാന്‍ രതീഷിനെ കോണ്ടുപോകുകയും എന്നാല്‍ രോഗിയുടെ നിലവിലെ അവസ്ഥയില്‍ വൃക്ക മാറ്റിവെക്കല്‍ സാധ്യമല്ലെന്നും പറഞ്ഞ് അവിടുന്ന് തിരിച്ചയക്കുകയുമായിരുന്നു.
നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ആവശ്യമായി വരുന്നതുകൊണ്ട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം അച്ഛന്‍ ബാലന്‍ ഡയാലിസിസ് ചെയ്യാറില്ല. കുടുംബത്തില്‍ രണ്ടു പേര്‍ക്ക് അസുഖമുള്ളതുകൊണ്ട് തന്നെ അമ്മയും മകള്‍ക്കും ജോലിക്ക് പോകാനും കഴിയുന്നില്ല.
നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായംകൊണ്ടാണ് കുടുംബം കഴിഞ്ഞു പോകുന്നത്. നിലവിലെ അവസ്ഥയില്‍ മൂത്രനാളിയിലെ പഴുപ്പ് മാറിയിട്ടുണ്ട്. ഇനി വൃക്ക മാറ്റിവെക്കലിന് ആവശ്യമായ ഭീമമായ തുക കണ്ടെത്തേണ്ടതുണ്ട്. കുടുംബത്തിന്റെ ദുരവസ്ഥ കണക്കിലെടുത്ത് നാട്ടുകാര്‍ ചേര്‍ന്ന് സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. രതീഷിന്റെ സഹോദരി ലേഖയും കമ്മിറ്റി മെംബറായ രാമന്‍കുട്ടിയും ചേര്‍ന്ന് പെരുവെമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുവെമ്പ ശാഖയിസലാണ് ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. അക്കൗണ്ട് നമ്പര്‍: 3800536, ഐ.എഫ്്്.എസ്.സി-എസ്.ബി.ഐ എന്‍ 0017032.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."