HOME
DETAILS

അയല്‍രാജ്യങ്ങളുടെ ഭീകരപ്പട്ടിക വസ്തുതയ്ക്കു നിരക്കാത്തത്: ഖത്തര്‍

  
backup
June 10 2017 | 00:06 AM

%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%aa

ദോഹ: നിരവധി വ്യക്തികളെയും സംഘടനകളെയും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നാല് അറബ് രാജ്യങ്ങളുടെ നടപടി ഖത്തര്‍ തള്ളി. വസ്തുതകളുടെ പിന്‍ബലമില്ലാത്തതും അടിസ്ഥാനരഹിതവുമായ ആരോപണമാണ് നാലു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ഖത്തര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ നിരീക്ഷണപ്പട്ടിക' സംബന്ധിച്ച് സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ നാല് രാജ്യങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണെന്ന് ഖത്തര്‍ വ്യക്തമാക്കി.
സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടവരേക്കാളും ശക്തമാണ് ഭീകരതയ്‌ക്കെതിരായ തങ്ങളുടെ നിലപാട്. ഈ വസ്തുത സൗകര്യപൂര്‍വം അവഗണിച്ചിരിക്കുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തിയും ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയും തീവ്രവാദ അജന്‍ഡകളെ വെല്ലുവിളിക്കുന്ന സാമൂഹിക പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും മേഖലയില്‍ ഭീകരതയുടെ മൂലകാരണങ്ങള്‍ ഇല്ലാതാക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഖത്തറുമായി ഒരു ബന്ധവുമില്ലാത്തവരും ഖത്തറില്‍ ഒരിക്കല്‍പോലും സന്ദര്‍ശിച്ചിട്ടില്ലാത്തവരുമായ മാധ്യമപ്രവര്‍ത്തകരെയും വ്യക്തികളെയുമൊക്കെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി ജര്‍മനിയില്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തിയുള്ള ഈ കൂട്ടായ ശിക്ഷ ഏറ്റുവാങ്ങുന്നതിന് ഖത്തര്‍ എന്തുകുറ്റമാണ് ചെയ്തത്. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത് മേഖലയെ ഗുണപരമായല്ല ദോഷകരമായാണ് ബാധിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, സഊദി സഖ്യം പുറത്തുവിട്ട പട്ടിക വസ്തുനിഷ്ഠമല്ലെന്ന് യു.കെ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്(എ.ഒ.എച്ച്.ആര്‍) ആരോപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തെളിവുകളുടെയോ, നിഷ്പക്ഷമായ ജുഡീഷ്യല്‍ അധികാരത്തിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഉണ്ടാക്കിയതാണ് പട്ടിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago