HOME
DETAILS

ഭരണകൂടത്തിന്റെ അവഗണനക്കെതിരേ ലക്ഷദ്വീപിലെ യുവജനങ്ങള്‍ പ്രക്ഷോഭത്തിന്

  
backup
September 01 2019 | 21:09 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95

 


ചെത്ത്‌ലത്ത്, കില്‍ത്താന്‍, ബിത്ര ദ്വീപുകളോട് അധികൃതര്‍ക്ക് ചിറ്റമ്മ നയം


കൊച്ചി: ലക്ഷദ്വീപിന്റെ വടക്കന്‍ പ്രദേശങ്ങളായ ചെത്ത്‌ലത്ത്, കില്‍ത്താന്‍, ബിത്ര ദ്വീപുകളോടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അവഗണനക്കെതിരേ ദ്വീപിലെ യുവജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ ഈ ദ്വീപു നിവാസികള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ക്ക് പരിഹാരം തേടി കൊച്ചിയിലെ ലക്ഷദ്വീപ് ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
കേരളത്തിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന ഈ ദ്വീപുകാരായ വിദ്യാര്‍ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തിയ സാധാരണക്കാര്‍, കച്ചവടക്കാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. കക്ഷി രാഷ്ട്രീയ സംഘടനാ ഭേദമന്യേ യുവാക്കളാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടല്ല, മറിച്ച് പദ്ധതി നിര്‍വഹണത്തിലെ കെടുകാര്യസ്ഥതയും നിഷ്‌ക്രിയത്വവും അവഗണനയുമാണ് ഈ ദ്വീപ് നിവാസികള്‍ ഇന്ന് അനുഭവിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് വടക്കന്‍ ദ്വീപുകളായ ചെത്ത്‌ലത്ത്, കില്‍ത്താന്‍, ബിത്ര നിവാസികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. വാര്‍ത്താവിനിമയം, വിദ്യാഭ്യാസം തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഇവിടങ്ങളിലെ അവസ്ഥയെന്നും ഇവര്‍ പറയുന്നു. അവഗണനയുടെ കയ്പുനീര്‍ കുടിച്ച് ദിവസങ്ങള്‍ തള്ളിനീക്കേണ്ട അവസ്ഥയിലാണ് ഈ ദ്വീപ് നിവാസികള്‍.
കിരാതമായ ഈ തേര്‍വാഴ്ച അവസാനിപ്പിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അതിന് മുന്നോടിയായാണ് ഇന്നത്തെ പ്രതിഷേധ മാര്‍ച്ചെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇന്ന് രാവിലെ 10.30ന് വെല്ലിങ്ടണ്‍ ഐലന്റിലെ പഴയ സ്‌കാനിങ് സെന്ററില്‍ നിന്ന് തുടങ്ങി ലക്ഷദ്വീപ് ഓഫിസ് വരെയാണ് മാര്‍ച്ചെന്ന് യുവജന കൂട്ടായ്മയുടെ കോ ഓഡിനേഷന്‍ ഭാരവാഹികളായ മുസ്തഫ, മഹ്ദാബ് ഹുസൈന്‍,സിദ്ദീഖ്, തൗഫീഖ്, യാസീന്‍, റഊഫ് യമാനി തുടങ്ങിയവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago