പ്രളയം: അടിയന്തര ധനസഹായ വിതരണം ഇന്നു മുതല്‍, ആദ്യഘട്ടത്തില്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര പ്രളയ ധനസഹായമായ 10,000 രൂപയുടെ വിതരണം ഇന്നു തുടങ്ങും. തിങ്കളാഴ്ച മുതല്‍ ദുരിതബാധിതരുടെ അക്കൗണ്ടില്‍ അടിയന്തരധനസഹായം എത്തി തുടങ്ങും.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അടിയന്തരധനസഹായം നല്‍കുന്നത്. ക്യാംപുകളില്‍ കഴിയേണ്ടി വന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് ധനസഹായവിതരണം നടത്തുന്നത്.
സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ ധനസഹായം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കു പുറമെ, പ്രളയ സാധ്യത മുന്നില്‍ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളില്‍ മാറിത്താമസിച്ച കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായത്തിന് അര്‍ഹത ഉണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭക്ഷണം നല്‍കുകയും ചെയ്ത കുടുംബങ്ങള്‍, ഒറ്റയ്ക്കും കുടുംബമായും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കും ധനസഹായം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."