മമ്പാട് പഞ്ചായത്ത് യു.ഡി.എഫിന് വീണ്ടും നഷ്ടമായി
നിലമ്പൂര്‍: മമ്പാട് പഞ്ചായത്തില്‍ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനാല്‍ പരാജയപ്പെട്ടു. 19 അംഗങ്ങളുളള ഭരണസമിതിയില്‍ 10 പേര്‍ യു.ഡി.എഫും 9 പേര്‍ എല്‍.ഡി.എഫുമാണ്. മുസ്‌ലിം ലീഗിന് മുന്‍തൂക്കമുണ്ടായിരുന്ന മമ്പാട് പഞ്ചായത്തില്‍ 7ാം വാര്‍ഡ് അംഗമായിരുന്ന കണ്ണിയന്‍ റുഖിയ ആയിരുന്നു തുടക്കത്തില്‍ പ്രസിഡന്റ്. എന്നാല്‍ ലീഗിലെ പടലപ്പിണക്കത്തെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം നിലവിലെ പ്രസിഡന്റായിരുന്ന 7ാം വാര്‍ഡ് മെമ്പര്‍ കണ്ണിയന്‍ റുഖിയ രാജിവെക്കേണ്ടി വന്നു. മമ്പാട് ടൗണ്‍ മെമ്പറായിരുന്ന കാഞ്ഞിരാല ഷമീനയെ പഞ്ചായത്ത് പ്രസിഡന്റാക്കാനായിരുന്നു തീരുമാനം.
എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ദിവസം തൊട്ടിന്‍കരയുള്ള ലീഗിന്റെ വനിതാ അംഗം റസിയയുടെ വോട്ട് അസാധുവായതോടെയാണ് സിപിഎം സ്ഥാനാര്‍ഥി ഷിഫ്‌ന നജീബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് അസാധുവാക്കാനായി അംഗം ബാലറ്റ് പേപ്പര്‍ തട്ടിയെടുത്ത കേസിലും ഉള്‍പ്പെട്ടു. ആറ് മാസത്തിന് ശേഷം യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിലെ ഭരണം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് പാര്‍ട്ടിയിലെ പടലപ്പിണക്കം യു.ഡി.എഫിന് തലവേദനയായത്. ഇന്നലെ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ചക്കെടുക്കുമ്പോള്‍ ലീഗ് അംഗം ഹാജരായിരുന്നില്ല.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കാര്യം മെമ്പര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി. ഭൂരിപക്ഷമില്ലാത്തതിനാല്‍ യുഡിഎഫിന് വിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല. ഫലത്തില്‍ യുഡിഎഫിന് ഭൂരിപക്ഷമുള്ള മമ്പാട് പഞ്ചായത്തിന്റെ ഭരണം എല്‍ഡിഫിന്റെ കയ്യിലായി. വര്‍ഷങ്ങളായി യുഡിഎഫ് സംവിധാനമില്ലാത്ത വാര്‍ഡാണ് മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കാട്ടുമുണ്ട. കോണ്‍ഗ്രസും ലീഗും മുഖാമുഖമാണ് മത്സരം. സിപിഎം പിന്‍തുണക്കുന്ന സ്ഥാനാര്‍ഥിക്കായിരുന്നു വിജയം. മുന്‍ഭരണ സമിതിയില്‍ സിപിഎം പിന്‍തുണയോടെ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാലപ്ര ചന്ദ്രനായിരുന്നു പ്രസിഡന്റ്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പിലാണ് കണ്ണിയന്‍ റുഖിയ പ്രസിഡന്റാകുന്നത്. കണ്ണിയന്‍ റുഖിയക്കെതിരെ മമ്പാട് ടൗണ്‍ ലീഗ് കമ്മിറ്റി രംഗത്ത് വന്നതോടെ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയേണ്ടിവന്നു. പുതിയ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്ത് എല്‍ഡിഎഫിന്റെ കയ്യിലായി ഭരണം. ആറുമാസത്തിന് ശേഷം ഭരണമാറ്റത്തിനായി കൊതിച്ച യുഡിഎഫിന് ലീഗ് മെമ്പര്‍ പങ്കെടുക്കാതിരുന്നതോടെ ഇന്നലെ കനത്ത തിരിച്ചടിയാണുണ്ടായത്.
അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണം തിരിച്ചുപിടിക്കാന്‍ മോഹിച്ചിരിക്കേ ആദ്യ തവണ അസാധുവോട്ട് ചതിച്ചതാണെങ്കില്‍ ഇക്കുറി മുന്‍ പ്രസിഡണ്ട് തന്നെ ഹാജരാവാത്തെ വന്നതോടെയാണ് എല്‍.ഡി.എഫിന് തുടര്‍ ഭരണം ലഭിച്ചത്. അതേസമയം മമ്പാട് പഞ്ചായത്തില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതതന്നെയാണ് യു.ഡി.എഫിന് തിരിച്ചടിയാവുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."