സഊദിയില്‍ പ്രത്യേക ഇനങ്ങള്‍ക്ക് പുതിയ ഇറക്കുമതി ടാക്സ്
ജിദ്ദ: സഊദിയില്‍ പ്രത്യേക ഇനങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുന്ന ടാക്സ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍. ടാക്സ് വെട്ടിപ്പ് നടത്തുന്നവര്‍ക്കും ഇറക്കുമതി വിവരത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും നിയമാനുസൃതമുള്ള പിഴയും ശിക്ഷയും ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പു നല്കി.
പുകയില ഉത്പന്നങ്ങള്‍ക്ക് 100 ശതമാനവും പവര്‍ ഡ്രിങ്ക്സിന് 50 ശതമാനവുമാണ് ടാക്സ് ബാധകമാവുക.
മെയ് 23ന് പുറത്തിറക്കിയ രാജവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഇനങ്ങള്‍ക്ക് ടാക്സ് പ്രാബല്യത്തില്‍ വരുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രത്യേക ഇനങ്ങള്‍ക്കുള്ള ടാക്സ് 45 ദിവസത്തിനകം അതോറിറ്റിയില്‍ അടച്ചിരിക്കണം.
ഇത്തരം ഉത്പന്നങ്ങള്‍ നിയന്ത്രിത അളവില്‍ കൊണ്ടുവരാന്‍ യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 200 സിഗരറ്റുകള്‍, 500 ഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്കും 20 ലിറ്റര്‍ ഗ്യാസ് ഡ്രിങ്ക്സ്, 10 ലിറ്റര്‍ പവര്‍ ഡ്രിങ്ക്സ് എന്നിവയ്ക്കുമാണ് ഇളവ് ബാധകമാവുക. വ്യക്തികളുടെ ആവശ്യത്തിനുള്ള വസ്തുക്കള്‍ എന്ന പരിഗണനയിലാണ് നിര്‍ണിത അളവില്‍ ഈ ഉത്പന്നങ്ങള്‍ കൊണ്ടുവരാന്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."